യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്കായി കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് ഇന്ന് കേരളത്തില്‍ എത്തും;ആദ്യ രണ്ടു സര്‍വീസുകളും റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്ക്

യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്കായി കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് ഇന്ന് കേരളത്തില്‍ എത്തും;ആദ്യ രണ്ടു സര്‍വീസുകളും റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്ക്

യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്കായി കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് ഇന്ന് കേരളത്തില്‍ എത്തും. ഇന്ന് ഷാര്‍ജ അഴീക്കോട് മണ്ഡലം കെഎംസിസിയുടെയും രണ്ടിന് ദുബായ് മലപ്പുറം ജില്ലാ കെഎംസിസിയും ഏര്‍പ്പെടുത്തിയ വിമാനങ്ങളാണ് പറക്കുക. റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ രണ്ടു സര്‍വീസുകളും. പ്രാദേശികസമയം പുലര്‍ച്ചെ അഞ്ചിന് പുറപ്പെടും. ദുബായിയില്‍നിന്ന് യാത്രക്കാര്‍ക്ക് പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്?പൈസ്? ജെറ്റ്? കമ്പനിയുടെ വിമാനത്തില്‍ 1250 ദിര്‍ഹം ഈടാക്കിയാണ്? യാത്രക്കാരെ കൊണ്ടുവരുന്നത്. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേക ബസുകളില്‍ റാസല്‍ഖൈമയില്‍ എത്തിക്കാന്‍ സംവിധാനമൊരുക്കി.


വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളുടെ കീഴില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെടും. വിമാനസര്‍വീസ് ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന. സെക്രട്ടറി നിസാര്‍ തളങ്കര, ഫ്‌ളൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ അഴീക്കോട് എന്നിവര്‍ അറിയിച്ചു. സംസ്ഥാന മുസ്ലിംലീഗ് നേതാക്കളായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുമായി കെഎംസിസി നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങളുടെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപിയുടെ ഡല്‍ഹി ഓഫീസ് നടത്തിയ ഇടപെടലാണ് സര്‍വീസുകള്‍ വേഗത്തിലാക്കിയത്.

Other News in this category



4malayalees Recommends