കാനഡയില്‍ കൊറോണ കാരണം ജോലി പോയ യുവജനങ്ങള്‍ അച്ഛനമ്മമാരുടെ വീടുകളിലേക്ക് അഭയം തേടുന്നത് വര്‍ധിക്കുന്നു; കൂടുമാറ്റം സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ ഏകാന്തതയെ അതിജീവിക്കാനും; മക്കളെ അപ്രതീക്ഷിതമായി അടുത്ത് കിട്ടിയതില്‍ ആഹ്ലാദിച്ച് മാതാപിതാക്കള്‍

കാനഡയില്‍ കൊറോണ കാരണം ജോലി പോയ യുവജനങ്ങള്‍ അച്ഛനമ്മമാരുടെ വീടുകളിലേക്ക് അഭയം തേടുന്നത്  വര്‍ധിക്കുന്നു; കൂടുമാറ്റം സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ  ഏകാന്തതയെ അതിജീവിക്കാനും; മക്കളെ അപ്രതീക്ഷിതമായി അടുത്ത് കിട്ടിയതില്‍ ആഹ്ലാദിച്ച് മാതാപിതാക്കള്‍
കൊറോണ കാരണം ജോലികള്‍ നഷ്ടപ്പെട്ട യുവജനങ്ങളായ കാനഡക്കാര്‍ തങ്ങളുടെ മാതാപിതാക്കളുടെ വീടുകളില്‍ അഭയം തേടുന്നത് വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജോലിയും ജീവിതസ്വപ്‌നങ്ങളും നഷ്ടപ്പെട്ട ഇവര്‍ക്ക് അച്ഛനമ്മമാരുടെ വീടുകള്‍ അത്താണിയായി മാറുന്നത് ഇപ്പോഴത്തെ പ്രവണതയായി മാറിക്കൊണ്ടിരിക്കുകയാണ്. കൊറോണ സൃഷ്ടിച്ച അനിശ്ചിതത്വത്തിലും പ്രതിസന്ധിയിലും സാമ്പത്തികമായും പ്രായോഗികമായും സുരക്ഷാ പരവുമായ കാരണങ്ങളാല്‍ പുതിയ ജീവിത ക്രമീകരണങ്ങള്‍ നടത്താനാണ് കാനഡയിലെ യുവജനങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ തങ്ങളുടെ ജോലി സ്ഥലത്തുള്ള ഇടുങ്ങിയ കോണ്‍ഡോയില്‍ ഒറ്റക്ക് കഴിയുന്നത് ഒഴിവാക്കുന്നതിനായും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായും തങ്ങളുടെ അച്ഛനമ്മമാരുടെ വീടുകളിലേക്ക് തിരിച്ചെത്തുകയാണ് കാനഡയിലെ യുവജനങ്ങളിപ്പോള്‍. കുട്ടിക്കലാത്ത് ആഹ്ലാദത്തോടെയും സുരക്ഷിതത്വത്തോടെയും കിടന്നുറങ്ങിയ ബെഡ്‌റൂമുകളിലേക്ക് വീണ്ടുമൊരിക്കല്‍ കൂടി അപ്രതീക്ഷിതമായി തിരിച്ചെത്തിയതിന്റെ സുരക്ഷിതത്വം ആസ്വദിക്കുന്നവരേറുകയാണ്.

ജോലിത്തിരക്ക് മൂലം തങ്ങളുടെ കുട്ടികള്‍ തങ്ങളെ കാണാന്‍ പോലും വരുന്നില്ലെന്ന പരാതി പരിഹരിക്കപ്പെട്ട അപ്രതീക്ഷിത സന്തോഷത്തിലാണ് ഇവരുടെ അച്ഛനമ്മമാരെന്നും റിപ്പോര്‍ട്ടുണ്ട്.വിക്ടോറിയയിലെ 57കാരിയായ മേഗന്‍ സ്‌റ്റോണ്‍ ഇത്തരത്തില്‍ മുതിര്‍ന്ന മക്കള്‍ അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ച് വന്നതില്‍ ആഹ്ലാദിക്കുന്നവരുടെ പ്രതിനിധിയാണ്.ഇവരുടെ 24കാരനായ മകന്‍ ജോലിയിലെ അനിശ്ചിതത്വം മൂലം വീട്ടിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. ക്യൂബെക്കില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് ഡിഗ്രി ചെയ്ത് കൊണ്ടിരുന്ന ഇവരുടെ മകളും നിലവില്‍ വീട്ടിലേക്ക് തിരിച്ച് വന്നിട്ടുണ്ട്.മാര്‍ച്ചില്‍ ജോലി നഷ്ടപ്പെട്ട 33 കാരിയും ഗര്‍ഭിണിയുമായ അഷ്‌ലി ലോവെല്‍ ഇപ്പോള്‍ വാന്‍കൂവര്‍ ഐലന്‍രിലെ ഡന്‍കാനിലെ തന്റെ അച്ഛന്റെ വീട്ടിലേക്ക് മാറി താമസിച്ചിരിക്കുകയാണ്.

Other News in this category



4malayalees Recommends