അഡലെയ്ഡിലെ നോര്‍ത്തേണ്‍ സബര്‍ബില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ രണ്ട് ഡസനിലധികം ബൈക്ക് യാത്രക്കാര്‍ക്ക് മുകളില്‍ കനത്ത പിഴ ചുമത്തി; കുറ്റം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ പാലിക്കാതെ പരിധിയിലധികം പേര്‍ സംഘം ചേര്‍ന്നത്

അഡലെയ്ഡിലെ നോര്‍ത്തേണ്‍ സബര്‍ബില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ രണ്ട് ഡസനിലധികം ബൈക്ക് യാത്രക്കാര്‍ക്ക്  മുകളില്‍ കനത്ത പിഴ ചുമത്തി; കുറ്റം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ പാലിക്കാതെ പരിധിയിലധികം പേര്‍ സംഘം ചേര്‍ന്നത്

അഡലെയ്ഡിലെ നോര്‍ത്തേണ്‍ സബര്‍ബില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ ലംഘിച്ച രണ്ട് ഡസനിലധികം ബൈക്ക് യാത്രക്കാര്‍ക്ക് മുകളില്‍ പോലീസ് പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി പത്ത് മണിക്കാണ് സംഭവം. സൗത്ത് ഓസ്‌ട്രേലിയന്‍ പോലീസിന്റെ ക്രൈം ഗാംഗ് ടാസ്‌ക് ഫോഴ്‌സിലെയും സീരിയസ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്രാഞ്ചിലെയും അംഗങ്ങളാണ് പാറ ഹില്‍സ് വെസ്റ്റിലെ ബീഫീല്‍ഡ് റോഡിലെ ഒരു വീട്ടില്‍ നിന്നും ഇവരെ പൊക്കിയിരിക്കുന്നത്.


ബൈക്കി ഗ്രൂപ്പിലെ 12 അംഗങ്ങളെയും ഇവരുമായി ബന്ധപ്പെട്ട മറ്റ് 17 പേരെയുമാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിഴക്ക് വിധേയരാക്കിയിരിക്കുന്നത്. 24 പുരുഷന്‍മാര്‍ക്കും അഞ്ച് സ്ത്രീകള്‍ക്കും മേല്‍ 1000 ഡോളര്‍ വീതം പിഴ ചുമത്തിയെന്നാണ് റിപ്പോര്‍ട്ട്. എമര്‍ജന്‍സി മാനേജ്‌മെന്റ് ആക്ട് പ്രകാരമാണ് അനധികൃതമായി സംഘം ചേര്‍ന്നതിന് ഇവര്‍ക്ക് മേല്‍ പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വരെ സൗത്ത് ഓസ്‌ട്രേലിയയില്‍ പരമാവധി പത്ത് പേര്‍ക്ക് മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത്.


ഇവര്‍ ചുരുങ്ങിയത് ഒന്നര മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണമെന്ന നിഷ്‌കര്‍ഷയുമുണ്ട്. ഇതെല്ലാം ലംഘിച്ച് സംഘം ചേര്‍ന്നതിന്റെ പേരിലാണ് ഇവരില്‍ നിന്നും കനത്ത പിഴയീടാക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവുകളുടെ സ്‌റ്റേജ് രണ്ട് ആരംഭിക്കുന്ന ഇന്ന് മുതല്‍ സ്‌റ്റേറ്റില്‍ 20 പേര്‍ക്ക് വരെ ഒന്നിച്ച് സംഘം ചേരാമെന്ന് നിയമഭേദഗതി വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരും നിര്‍ബന്ധമായി ഒന്നര മീററര്‍ സാമൂഹിക അകലം ഉറപ്പ് വരുത്തണമെന്നതാണ് നിഷ്‌കര്‍ഷ.

Other News in this category



4malayalees Recommends