സിഡ്‌നിയില്‍ പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ് വര്‍ക്കിലേക്ക് 3300ല്‍ അധികം എക്‌സ്ട്രാ സര്‍വീസുകള്‍; ലക്ഷ്യം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പാക്കി സഞ്ചാര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍; പീക്ക് ടൈം ഒഴിവാക്കി കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാം

സിഡ്‌നിയില്‍ പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ് വര്‍ക്കിലേക്ക് 3300ല്‍ അധികം എക്‌സ്ട്രാ സര്‍വീസുകള്‍; ലക്ഷ്യം  സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പാക്കി സഞ്ചാര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍; പീക്ക് ടൈം ഒഴിവാക്കി കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാം
സിഡ്‌നിയില്‍ കൊറോണയെ ചെറുക്കുന്നതിനായി സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പാക്കി സഞ്ചാര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ പൊതു ഗതാഗത സര്‍വീസുകള്‍ ലഭ്യമാക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി സിഡ്‌നിയിലെ പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ് വര്‍ക്കിലേക്ക് 3300ല്‍ അധികം എക്‌സ്ട്രാ സര്‍വീസുകളാണ് താല്‍ക്കാലികമായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്.

ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കൂടുതല്‍ പേര്‍ ജോലികളിലേക്ക് മടങ്ങിയെത്താന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ അവര്‍ക്കെല്ലാം ശാരീരിക-സാമൂഹിക അകലമുറപ്പാക്കിക്കൊണ്ട് സ്മാര്‍ട്ടായി സഞ്ചരിക്കാന്‍ അധിക സര്‍വീസുകള്‍ വഴിയൊരുക്കുമെന്നാണ് മിനിസ്റ്റര്‍ ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആയ ആന്‍ഡ്ര്യൂ കണ്‍സ്റ്റന്‍സ് പറയുന്നത്. കൊറോണയെ നേരിടുന്നതിനായി ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ എന്‍എസ്ഡബ്ല്യൂ നിലവില്‍ കൂടുതല്‍ ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായിട്ടാണീ നീക്കമെന്നും ഇതിലൂടെ വീണ്ടുമൊരു കൊറോണ തരംഗം ഒഴിവാക്കാനാവുമെന്നും മിനിസ്റ്റര്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകള്‍ ലഭ്യമാക്കിയിരിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് പീക്ക് ടൈം ഒഴിവാക്കി സഞ്ചരിക്കാന്‍ സാധിക്കുമെന്നും ആന്‍ഡ്ര്യൂ ഉറപ്പേകുന്നു.48 കൊറോണ മരണങ്ങളും 3098 രോഗികളുമായി ഓസ്‌ട്രേലിയില്‍ കൊറോണയുടെ കാര്യത്തില്‍ ഏറ്റവും ആപത്ത് നിലനില്‍ക്കുന്ന സ്റ്റേറ്റായ എന്‍എസ്ഡബ്ല്യൂവിന്റെ തലസ്ഥാനമായ സിഡ്‌നിയില്‍ വീണ്ടും കൊറോണ പടരുന്നതിനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കിയുള്ള കടുത്ത ജാഗ്രതയാണ് ഈ ലോക്ക്ഡൗണ്‍ ഇളവുകളുടെ സമയത്ത് സ്വീകരിച്ച് വരുന്നത്.

Other News in this category



4malayalees Recommends