'നിങ്ങള്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാന്‍ നിങ്ങള്‍ക്ക് പരിശുദ്ധയും സല്‍സ്വഭാവിയുമായിരുന്നു; ഇപ്പോള്‍ അശുദ്ധയും'; ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കൊപ്പമുള്ള നഗ്നചിത്രം പുറത്തു വിട്ട് മുന്‍ ഭാര്യ; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മുന്‍ഭാര്യ ഹസിന്‍ ജഹാന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷമിക്കൊപ്പമുള്ള നഗ്‌നചിത്രം ഹസിന്‍ ജഹാന്‍ പുറത്തുവിട്ടത്. ചിത്രത്തിനൊപ്പം കുറിപ്പും പുറത്തു വിട്ടിട്ടുണ്ട്. ''നിങ്ങള്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാന്‍ നിങ്ങള്‍ക്ക് പരിശുദ്ധയും സല്‍സ്വഭാവിയുമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ എന്തൊക്കെയൊ ആയപ്പോള്‍ ഞാന്‍ അശുദ്ധയായി. കള്ളത്തരത്തിന്റെ മറകൊണ്ട് സത്യത്തെ മൂടിവയ്ക്കാനാകില്ല. മുതലക്കണ്ണീര്‍ മാത്രമേ എപ്പോഴും ബാക്കിയാകൂ - ഹസിന്‍ കുറിച്ചു.

ഷമിക്കെതിരെ ഗാര്‍ഹിക പീഡന കുറ്റം ആരോപിച്ച് ഹസിന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് താരത്തിനൊപ്പമുള്ള നഗ്‌നചിത്രം ഹസിന്‍ ജഹാന്‍ പുറത്തുവിട്ടത്. സംഭവത്തില്‍ ഹസിന്‍ ജഹാനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ചിത്രത്തിനു കമന്റിട്ട ആരാധകരില്‍ ഒരുവിഭാഗം ഹസിന്‍ ജഹാനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. 2014ല്‍ വിവാഹിതരായ ഹസിന്‍ ജഹാനും മുഹമ്മദ് ഷമിയും 2018 മുതല്‍ പിരിഞ്ഞാണ് താമസം. 2019ല്‍ കോടതിക്കു പുറത്തുവച്ച് നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കൊടുവില്‍ ബന്ധം പിരിയുകയും ചെയ്തു.

Other News in this category

4malayalees Recommends