വിലക്കുകള്‍ നീങ്ങിത്തുടങ്ങി; സൗദി അറേബ്യ ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്കു തിരിച്ചെത്തി തുടങ്ങി; റിയാദ്- ദമ്മാം റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു

വിലക്കുകള്‍ നീങ്ങിത്തുടങ്ങി; സൗദി അറേബ്യ ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്കു തിരിച്ചെത്തി തുടങ്ങി; റിയാദ്- ദമ്മാം റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു

കോവിഡ്19 നിയന്ത്രണത്തിനെ തുടര്‍ന്ന് ഏര്‍പ്പടുത്തിയ 24 മണിക്കൂര്‍ ഇളവുകളിലും മറ്റു നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയതോട സൗദി അറേബ്യ ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്കു തിരിച്ചെത്തി തുടങ്ങി.


റിയാദ്- ദമ്മാം റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. റിയാദില്‍ നിന്നും ദമ്മാമിലേക്കും. ദമ്മാമില്‍ നിന്നും റിയാദ് ആദ്യ സര്‍വീസുകള്‍ നടത്തി.ദമ്മാമിലേക്കു 198 യാത്രക്കാരും റിയാദിലേക്ക് 118 യാത്രക്കാരുമായാണ് സര്‍വീസ് നടത്തിയത്. കോവിഡ് 19 നിയന്ത്രണങ്ങള്‍ക്കു വിധേയമായി സാമൂഹ്യ അകലം പാലിക്കല്‍. മാസ്‌ക് ധരിക്കല്‍. താപ നില പരിശോധിക്കല്‍ തുടങ്ങിയ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു.

സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനടെ കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ 3559 പേര്‍ സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറയിച്ചു. ഇതാദ്യമായാണ് ഇത്രയും പേര്‍ സുഖം പ്രാപിക്കുന്നത്. 1887 പേര്‍ക്കു പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 85261 ആയി.

24 മണിക്കുറിനിടെ കോവിഡ് 19 വൈറസ് മൂലം 23 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കോവിഡ് 19 മൂലം മരണപ്പെട്ടവരുടെ എണ്ണം 503 ആയി ഉയര്‍ന്നു. ഇതിനകം 62442 പേര്‍ സുഖം പ്രാപിച്ചതായി മന്ത്രാലയ വ്യക്തമാക്കി

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ച പ്രധാന പട്ടണങ്ങള്‍ ജിദ്ദ 566, റിയാദ് 504, മക്ക 159, ദമ്മാം 110 , മദീന 95, ഹുഫൂഫ് 55, ജുബൈല്‍ 50, കോബാര്‍ 33, ദഹ്റാന്‍ 29, ബുറൈദ 25, തായിഫ് 22, ഖതീഫ് 21, അല്‍മിദ 18, അല്‍മൂബാറസ് 18, ഹായില്‍ 17, ഖലീസ് 13, സഫ് വാ 13, നജ്റാന്‍ 8, ഖര്‍ജ് 8, അല്‍ബാഹ 7, അല്ലൈസ് 7 ജീസാന്‍ 6, അല്‍സുലൈല്‍ 6, ഖമീസ് മുശൈത് 6, യാമ്പു5, ളിബാഅ് 5 അല്‍ഹുദാ 4, അല്‍മിസാഹ്മിയ 4, അല്‍ജഫര്‍ 3 ഉനൈസ 3, ഖുന്‍ഫുദ 3 നഅ്രിയ്യ 2, ഖഫ്ജി 2 എന്നിവയാണ് പ്രധാന പട്ടങ്ങളിലെ വിവരങ്ങള്‍

Other News in this category



4malayalees Recommends