കാനഡയിലെ മുനിസിപ്പാലിറ്റികള്‍ക്ക് കൊറോണയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഫണ്ട് ഉടന്‍ നല്‍കുമെന്ന് പ്രധാനന്ത്രി; ജൂണില്‍ തന്നെ 2.2 ബില്യണ്‍ ഡോളര്‍ ധനസഹായം; ഈ തുക പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാം

കാനഡയിലെ മുനിസിപ്പാലിറ്റികള്‍ക്ക് കൊറോണയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഫണ്ട് ഉടന്‍ നല്‍കുമെന്ന് പ്രധാനന്ത്രി; ജൂണില്‍ തന്നെ 2.2 ബില്യണ്‍ ഡോളര്‍ ധനസഹായം;  ഈ തുക പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാം
കോവിഡ് 19നാല്‍ സാമ്പത്തികമായി തകര്‍ന്ന് പോയ കാനഡയിലെ മുനിസിപ്പാലിറ്റികള്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന 2.2 ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുക വളരെ കുറവാണെന്നും കുറച്ച് കൂടി ധനസഹായം അത്യാവശ്യമാണെന്നും പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധനവും സര്‍വീസ് വെട്ടിക്കുറയ്ക്കലും ഒഴിവാക്കാന്‍ ഇത്തരത്തില്‍ ധനസഹായം കൂടുതലായി അനുവദിച്ചേ പറ്റുകയുള്ളുവെന്നുമാണ് മുനിസിപ്പാലിറ്റി മേയര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആന്വല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിംഗിലെ 2.2 ബില്യണ്‍ ഡോളര്‍ ജൂണില്‍ നല്‍കുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ നേരത്തെ അനുവദിച്ച പണം നേരത്തെ ആക്‌സസ് ചെയ്യാന്‍ മുനിസിപ്പാലിറ്റികള്‍ക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറയുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും ഇതിന് പുറകെ കൂടുതല്‍ ഫണം മുനിസിപ്പാലിറ്റികള്‍ക്കായി അനുവദിക്കുമെന്നും ട്രൂഡ്യൂ ഉറപ്പേകുന്നു.

മുനിസിപ്പാലിറ്റികള്‍ക്ക് മേല്‍ ഭരണാധികാരമുള്ള പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ഉചിതമായ നീക്കങ്ങള്‍ നടത്തുമെന്നാണ് ട്രൂഡ്യൂ പറയുന്നത്. ഇതിലൂടെ അവയ്ക്ക് കൂടുതല്‍ അടിയന്തിര സഹായമുറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു. കൊറോണ പ്രതിസന്ധിയില്‍ നിന്നും അതിജീവിക്കാന്‍ നമുക്ക് കൂടുതല്‍ ചെയ്യേണ്ടിയിരിക്കുന്നുവെന്നും കൂടുതല്‍ ചെയ്യുമെന്നും ട്രൂഡ്യൂ വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ഫണ്ടുകള്‍ കമ്മ്യൂണിറ്റികള്‍ക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് അതായത് പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കാപിറ്റല്‍ പ്രൊജക്ടുകള്‍ക്ക് ഉപയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകുമെന്നും ട്രൂഡ്യൂ ഉറപ്പേകുന്നു.

Other News in this category4malayalees Recommends