ഓസ്‌ട്രേലിയയില്‍ കൊറോണ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓസ്‌ട്രേലിയന്‍ ഡോളര്‍ വിലയേറുന്നു; കാരണം ചൈനയില്‍ നിന്നുള്ള ഡിമാന്റേറിയത് കാരണം ഇരുമ്പയിര്‍ വിലയുയര്‍ന്നത്; ഓസ്‌ട്രേലിയന്‍ ഡോളര്‍ വില 55.1 യുഎസ് സെന്റ്‌സില്‍ നിന്നും 68.13 യുഎസ് സെന്റ്‌സായി

ഓസ്‌ട്രേലിയയില്‍ കൊറോണ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓസ്‌ട്രേലിയന്‍ ഡോളര്‍ വിലയേറുന്നു; കാരണം ചൈനയില്‍ നിന്നുള്ള ഡിമാന്റേറിയത് കാരണം ഇരുമ്പയിര്‍ വിലയുയര്‍ന്നത്;  ഓസ്‌ട്രേലിയന്‍ ഡോളര്‍ വില 55.1 യുഎസ് സെന്റ്‌സില്‍ നിന്നും 68.13 യുഎസ് സെന്റ്‌സായി

ഓസ്‌ട്രേലിയയില്‍ കൊറോണ സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും രാജ്യത്തെ കറന്‍സിയായ ഓസ്‌ട്രേലിയന്‍ ഡോളര്‍ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഓസ്‌ട്രേലിയന്‍ ഡോളറിന് ക്രമത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. മാര്‍ച്ച് മധ്യത്തില്‍ ഈ കറന്‍സിയുടെ രണ്ട് ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന വിലയായ 55.1 യുഎസ് സെന്റ്‌സായിരുന്നു ഇതിന്റെ വില. എന്നാല്‍ ഇന്ന് രാവിലെ ഇതിന്റെ വില 68.13 യുഎസ് സെന്റ്‌സായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്.


പത്താഴ്ചക്കിടെ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ വില യുഎസ് ഡോളറിനെതിരെ 24 ശതമാനം വര്‍ധനവാണ് പ്രകടമാക്കിയിരിക്കുന്നത്. മഹത്തായ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ലോകത്തിലെ സമ്പദ് വ്യവസ്ഥകളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുന്നതിനിടെ ഓസ്‌ട്രേലിയന്‍ ഡോളര്‍ ഇത്തരത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത് എന്ത് കൊണ്ടാണെന്ന് ഏവരും അത്ഭുതം കൂറുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ഇരുമ്പയിരിന്റെ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ രാജ്യത്തെ കറന്‍സി വിലയില്‍ വര്‍ധനവുണ്ടാകുന്നതിന് പ്രധാന കാരണമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ചൈനയിലേക്ക് ബ്രസീലില്‍ നിന്നും ഇരുമ്പയിര്‍ എത്തുന്നതിന് സമീപകാലത്തുണ്ടായ തടസം മൂലം ചൈന ഓസ്‌ട്രേലിയില്‍ നിന്നും വാങ്ങിയിരുന്ന ഇരുമ്പയിര്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വില വര്‍ധനവുണ്ടായിരിക്കുന്നത്. കൊറോണ പ്രതിസന്ധിയില്‍ ചൈനയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ അടുത്ത കാലത്ത് മാന്ദ്യമുണ്ടായിരുന്നുവെങ്കിലും രോഗം അവിടെ അടങ്ങിയിരിക്കുന്നതിനാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തിരിച്ച് വന്നതിനാല്‍ ഇവിടെ നിന്നും ഇരുമ്പയിരിന് വന്‍ ഡിമാന്റുണ്ടായതാണ് ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് ഇരുമ്പയിര്‍ കയറ്റുമതിയേറിയിരിക്കുന്നത്.

Other News in this category



4malayalees Recommends