ഓസ്‌ട്രേലിയയിലെ വാര്‍ഷിക ട്രെയിനിംഗ് റൊട്ടേഷനായി യുഎസ് മറൈനുകളുടെ ആദ്യ ഗ്രൂപ്പ് എത്തി; നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ആര്‍എഎഎഫ് ബേസ് ഡാര്‍വിനിലെത്തിയവരെ കര്‍ക്കശമായ കോവിഡ് പരിശോധനക്ക് വിധേയരാക്കി; ഇനി 14 ദിവസം ക്വാറന്റൈനില്‍

ഓസ്‌ട്രേലിയയിലെ വാര്‍ഷിക  ട്രെയിനിംഗ് റൊട്ടേഷനായി യുഎസ് മറൈനുകളുടെ ആദ്യ ഗ്രൂപ്പ് എത്തി; നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ  ആര്‍എഎഎഫ് ബേസ് ഡാര്‍വിനിലെത്തിയവരെ കര്‍ക്കശമായ കോവിഡ് പരിശോധനക്ക് വിധേയരാക്കി; ഇനി 14 ദിവസം ക്വാറന്റൈനില്‍
വാര്‍ഷിക ട്രെയിനിംഗ് റൊട്ടേഷനായി യുഎസ് മറൈനുകളുടെ ആദ്യ ഗ്രൂപ്പ് നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ആര്‍എഎഎഫ് ബേസ് ഡാര്‍വിനിലെത്തിച്ചേര്‍ന്നു. കോവിഡ് കാരണം പതിവിലും വൈകിയാണ് ഇപ്രാവശ്യം യുഎസ് സൈനികരെത്തിയിരിക്കുന്നത്. ഇവരെയെല്ലാം സമഗ്രമായ കോവിഡ് 19 ടെസ്റ്റുകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. 200ല്‍ താഴെയുള്ള മറൈനുകളാണ് ഇന്ന് രാവിലെ ഇവിടെയിറങ്ങിയിരിക്കുന്നതെന്നും ഇവര്‍ ഓസ്‌ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്‌സ് ഫെസിലിറ്റിയില്‍ രണ്ടാഴ്ചയോളം നീളുന്ന ക്വാറന്റൈനിലായിരിക്കുമെന്നുമാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫെന്‍സ് പറയുന്നത്.

നോര്‍ത്തേണ്‍ ടെറിട്ടെറി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഇവരെ എയര്‍ഫോഴ്‌സ് ബേസില്‍ വച്ച് തന്നെ സ്വാബ് ടെസ്റ്റിംഗ് അടക്കമുളള കോവിഡ് 19 സ്‌ക്രീനിംഗിനാണ് വിധേയരാക്കിയിരിക്കുന്നത്. ക്വാറന്റൈന്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇവരെ ഒരു വട്ടം കൂടിയ കൊറോണ വൈറസ് ടെസ്റ്റിന് വിധേയരാക്കി രോഗമില്ലെന്നുറപ്പിക്കുന്നതായിരിക്കും. അടുത്ത നാല് മാസങ്ങള്‍ക്കിടെ ഇവിടേക്ക് വരുന്ന ഏതാണ്ട് 1200 മറൈനുകളില്‍ ആദ്യ ബാച്ചാണിപ്പോള്‍ എത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ മാര്‍ച്ച് അവസാനം 2400 മറൈനുകള്‍ ഇവിടേക്ക് വരാനിരുന്നത് കൊറോണ രൂക്ഷമായതിനെ തുടര്‍ന്ന് റദ്ദാക്കിയതായിരുന്നു. 2012 മുതലാണ് ഓസ്‌ട്രേലിയയില്‍ ഇത്തരത്തില്‍ വര്‍ഷം തോറും യുഎസ് മറൈന്‍ റൊട്ടേഷന്‍ നടന്ന് വരുന്നത്. നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ എഡിഎഫ് ട്രെയിനിംഗ് ഏരിയകളില്‍ ഈ മറൈനുകള്‍ പ്രത്യേകമായി എക്‌സര്‍സൈസ് നടത്തുമെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫെന്‍സ് പറയുന്നത്. കംഗാരൂ ഫ്‌ലാറ്റ്‌സിലും എംടി ബുന്‍ഡി ട്രെയിനിംഗ് ഏരിയ അടക്കമുള്ള ഇടങ്ങളിലുമായിരിക്കും ഇവര്‍ പരിശീനം നടത്തുന്നത്.

Other News in this category4malayalees Recommends