ഓസ്‌ട്രേലിയില്‍ വരാനിരിക്കുന്ന ഓട്ടം സീസണ്‍ പൊതുവേ ശരാശരിയേക്കാള്‍ ചൂടുള്ളതായിരിക്കും; എന്‍എസ്ഡബ്ല്യൂ, വിക്ടോറിയ, ടാസ്മാനിയ എന്നിവിടങ്ങളില്‍ ഓട്ടത്തിലെ മീന്‍ ടെംപറേച്ചര്‍ ശരാശരിക്കും താഴെ; താരതമ്യേന കൂടുതല്‍ താപനില വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍

ഓസ്‌ട്രേലിയില്‍ വരാനിരിക്കുന്ന ഓട്ടം സീസണ്‍ പൊതുവേ ശരാശരിയേക്കാള്‍ ചൂടുള്ളതായിരിക്കും; എന്‍എസ്ഡബ്ല്യൂ, വിക്ടോറിയ, ടാസ്മാനിയ എന്നിവിടങ്ങളില്‍ ഓട്ടത്തിലെ മീന്‍ ടെംപറേച്ചര്‍ ശരാശരിക്കും താഴെ; താരതമ്യേന കൂടുതല്‍ താപനില വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍
ഓസ്‌ട്രേലിയില്‍ വരാനിരിക്കുന്ന ഓട്ടം സീസണ്‍ പൊതുവേ ശരാശരിയേക്കാള്‍ ചൂടുള്ളതായിരിക്കുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നു.സമീപ ആഴ്ചകളിലായി രാജ്യത്ത് കടുത്ത ശൈത്യം അനുഭവിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഓട്ടം സീസണ്‍ ചൂടുള്ളതായിരിക്കുമെന്ന പ്രവചനം അധികമാര്‍ക്കും വിശ്വസിക്കാന്‍ തോന്നുന്നില്ല. എന്നാല്‍ ഓട്ടം സീസണിലെ താപനില രാജ്യമെമ്പാടും ശരാശരിക്കും മുകളിലായിരിക്കുമെന്ന് തന്നെയാണ് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നത്.

നിങ്ങള്‍ ന്യൂ സൗത്ത് വെയില്‍സ് , വിക്ടോറിയ, അല്ലെങ്കില്‍ ടാസ്മാനിയയില്‍ ആണെങ്കില്‍ നിങ്ങള്‍ ഓട്ടം സീസണില്‍ അനുഭവിക്കുന്ന മീന്‍ ടെംപറേച്ചര്‍ ശരാശരിക്ക് താഴെയായിരിക്കും. എന്നാല്‍ 1910ല്‍ ഇത് സംബന്ധിച്ച കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ കാലം മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ ഇടങ്ങളിലും ഇവ യഥാക്രമം 49, 48, 56 തണുപ്പുള്ള ഓട്ടമായിരിക്കും. എന്‍എസ്ഡബ്ല്യൂവിലെ പകല്‍ സമയത്തെ താപനില 0.88 ഡിഗ്രി സെല്‍ഷ്യസ് ശരാശരി താഴെയായിരിക്കുമെന്നാണ് പ്രവചനം.

താരതമ്യേന കൂടുതല്‍ താപനിലയുളള സ്റ്റേറ്റ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ആയിരിക്കും. ഇവിടെ ഇതിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഒമ്പതാമത്തെ ഓട്ടം സീസണായിരിക്കും സമാഗതമാകാന്‍ പോകുന്നത്. മാര്‍ച്ചും ഏപ്രിലിലും രാജ്യത്ത് 1961 മുതല്‍ 1990 വരെയുള്ള ബ്യൂറോ ഓഫ് മെറ്റീരിയോളജി ഡാറ്റകള്‍ പരിഗണിച്ചാല്‍ ഓസ്‌ട്രേലിയില്‍ ശരാശരിക്ക് മുകളിലുള്ള താപനലി അത്ഭുതമുള്ള കാര്യമല്ല. എന്നാല്‍ ഈ സമയത്ത് ഒരു ഇന്റര്‍നാഷണല്‍ മെറ്റീരിയോളജിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ആണ് പരിഗണിച്ച് വരുന്നതെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ ക്ലൈമറ്റോളജിസ്റ്റായ ഗ്രെഡ് ബ്രൗണിംഗ് പറയുന്നത്.

Other News in this category4malayalees Recommends