എന്‍എസ്ഡബ്ല്യൂവിലെ പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളം മരവിപ്പിക്കലിന് തടയിട്ട് അപ്പര്‍ഹൗസ്; കൊറോണ പ്രതിസന്ധിയല്‍ ശമ്പളം മരവിപ്പിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പ്; സാമ്പത്തിക ഗുണ്ടായിസം അനുവദിക്കില്ലെന്ന് അപ്പര്‍ഹൗസ് പ്രതിപക്ഷം

എന്‍എസ്ഡബ്ല്യൂവിലെ പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളം മരവിപ്പിക്കലിന് തടയിട്ട് അപ്പര്‍ഹൗസ്; കൊറോണ പ്രതിസന്ധിയല്‍ ശമ്പളം മരവിപ്പിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പ്; സാമ്പത്തിക ഗുണ്ടായിസം അനുവദിക്കില്ലെന്ന് അപ്പര്‍ഹൗസ് പ്രതിപക്ഷം
പൊതുമേഖലയിലെ തൊഴിലാളികള്‍ക്കുള്ള ശമ്പളം മരവിപ്പിക്കാനുള്ള ഗവണ്മെന്റ് നീക്കം തടസപ്പെടുത്തി എന്‍എസ്ഡബ്ല്യൂവിലെ അപ്പര്‍ ഹൗസ് രംഗത്തെത്തി.കൊറോണ പ്രശ്‌നം തൊഴിലാളികളുടെ സാമ്പത്തിക അവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടതിനാലാല്‍ ശമ്പളം മരവിപ്പിക്കല്‍ പോലുള്ള നടപടികളിലൂടെ അവരുടെ ജീവിതം കൂടുതല്‍ പരിതാപകരമാക്കരുതെന്നാണ് അപ്പര്‍ ഹൗസ് മുന്നറിയിപ്പേകുന്നത്.

എന്‍എസ്ഡബ്ല്യൂവിലെ പൊതുമേഖലാ തൊഴിലാളികള്‍ക്ക് വരാനിരിക്കുന്ന 12 മാസക്കാലത്തേക്ക് 2.5 ശതമാനം വാര്‍ഷിക ശമ്പള വര്‍ധനവ് ഇല്ലാതാക്കുന്ന വിധത്തില്‍ ശമ്പളം മരവിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ ഒരുങ്ങിയിരുന്നത്.ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഗ്രീന്‍സ് പാര്‍ട്ടിയില്‍ നിന്നും ക്രോസ്‌ബെഞ്ചില്‍ നിന്നുമുളള 22 അപ്പര്‍ ഹൗസ് എംപിമാരാണ് ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തെത്തി ഇത് തടഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നടന്ന ഈ നീക്കത്തിലൂടെ ശമ്പളം മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

ഈ നീക്കത്തിനെതിരെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 14 അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ ഈ പ്രശ്‌നം ഇന്റസ്ട്രിയല്‍ റിലേഷന്‍സ് കമ്മീഷന് മുന്നിലേക്കാണ് എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ് അയച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പബ്ലിക്ക് സെക്ടര്‍ ശമ്പളം സംരക്ഷിച്ച് നിര്‍ത്തേണ്ടത് വളരെ അനിവാര്യമാണെന്നാണ് അപ്പര്‍ ഹൗസിലെ പ്രതിപക്ഷ നേതാവായ ആദം സീര്‍ലെ പ്രതികരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടത്തിയ ശമ്പളം മരവിപ്പിക്കല്‍ നീക്കം സാമ്പത്തിക ഗുണ്ടായിസമാണെന്നും അത് തൊഴില്‍ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നുമാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends