ഓസ്‌ട്രേലിയിയല്‍ ജിന്‍ ബോട്ടിലില്‍ സാനിറ്റൈസര്‍ നിറച്ച് വിറ്റു....!! വിക്ടോറിയയിലെ അപ്പോളോ ബേ ഡിസ്റ്റിലറി എസ്എസ് കാസിനോ ജിന്‍ തിരിച്ച് വിളിക്കുന്നു; സാനിറ്റൈസര്‍ കഴിച്ച് ഒരു സ്ത്രീക്ക് അസ്വസ്ഥതകളുണ്ടായെങ്കിലും രക്ഷപ്പെട്ടു

ഓസ്‌ട്രേലിയിയല്‍ ജിന്‍ ബോട്ടിലില്‍ സാനിറ്റൈസര്‍ നിറച്ച് വിറ്റു....!! വിക്ടോറിയയിലെ അപ്പോളോ ബേ ഡിസ്റ്റിലറി എസ്എസ് കാസിനോ ജിന്‍ തിരിച്ച് വിളിക്കുന്നു; സാനിറ്റൈസര്‍ കഴിച്ച് ഒരു സ്ത്രീക്ക് അസ്വസ്ഥതകളുണ്ടായെങ്കിലും രക്ഷപ്പെട്ടു
ഓസ്‌ട്രേലിയിയല്‍ ജിന്‍ ബോട്ടിലില്‍ സാനിറ്റൈസര്‍ നിറച്ച് വിറ്റതിനെ തുടര്‍ന്ന് ഇവ തിരിച്ച് വിളിക്കാന്‍ തുടങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. വിക്ടോറിയയിലെ അപ്പോളോ ബേ ഡിസ്റ്റിലറിയാണ് ഈ അസാധാരണ തിരിച്ച് വിളിക്കലുമായി രംഗത്തെത്തിയിരിക്കുന്നത്.തങ്ങളുടെ എസ്എസ് കാസിനോ ജിന്നിന്റെ ഒമ്പത് ബോട്ടിലിലാണ് അബദ്ധത്തില്‍ സാനിറ്റൈസര്‍ നിറച്ച് വിറ്റിരിക്കുന്നത്. ഇത് തെറ്റായ രീതിയില്‍ ലേബല്‍ ചെയ്തുവെന്ന് തിരിച്ചറിയുന്നതിന് മുമ്പാണ് ഈ വീക്കെന്‍ഡില്‍ ഇവ വിറ്റ് പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജിന്‍ ബോട്ടിലില്‍ 1.45 ശതമാനം ഗ്ലൈസെറോളും 0.125 ശതമാനം ഹൈഡ്രജന്‍ പെറോക്‌സൈഡുമടങ്ങിയ സാനിറ്റൈസറാണ് കമ്പനി നിറച്ച് വിറ്റിരിക്കുന്നത്. ഗ്രേറ്റ് ഓഷ്യന്‍ റോഡ് ബ്ര്യൂഹൗസ് ബോട്ടില്‍ ഷോപ്പിലൂടെയാണിവ വിറ്റിരിക്കുന്നത്. ഇത് ജിന്നാണെന്ന ധാരണയില്‍ ഒരു സ്ത്രീ കഴിച്ചതിനെ തുടര്‍ന്ന് ശാരീരികമായ പ്രശ്‌നങ്ങളുണ്ടായെങ്കിലും അവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്നാണ് കമ്പനിയുടെ വക്താവ് വിശദീകരിച്ചിരിക്കുന്നത്.

ഈ ബോട്ടിലുകള്‍ തെറ്റായ രീതിയില്‍ ലേബല്‍ ചെയ്ത് വിടുകയായിരുന്നുവെന്നും ഇതിന് സീല്‍ ഇല്ലായിരുന്നുവെന്നും വക്താവ് പറയുന്നു. ഇതിനാല്‍ ജൂണ്‍ അഞ്ച് വെള്ളിയാഴ്ചക്കും ജൂണ്‍ ഏഴ് ഞായറാഴ്ചക്കും ഈ ജിന്‍ ബോട്ടിലുകള്‍ വാങ്ങിയവര്‍ അവ എത്രയും വേഗം തിരിച്ച് എത്തിക്കണമെന്നും കമ്പനി മുന്നറിയിപ്പേകുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഈ ഒമ്പത് ബോട്ടിലുകളില്‍ ആറെണ്ണം തിരിച്ചെത്തിയെന്നും മറ്റ് മൂന്ന് ബോട്ടിലുകള്‍ തിരിച്ച് പിടിക്കാന്‍ ടീം പ്രവര്‍ത്തിച്ച് വരുന്നുവെന്നും അപ്പോളോയുടെ വക്താവ് വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends