ഭവനകൂദാശയും താക്കോല്‍ദാനവും ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു

ഭവനകൂദാശയും താക്കോല്‍ദാനവും ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു

കുവൈറ്റ് : 2018-ല്‍ കേരളത്തിലുണ്ടായ ജലപ്രളയത്തില്‍ ഭവനം നഷ്ടപ്പെട്ടവര്‍ക്കായി കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ പൂര്‍ണ്ണമായ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച ഭവനപദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന ഭവനങ്ങളില്‍ ഒന്നായ ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ തിരുവന്‍വണ്ടൂര്‍ സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി അംഗം പി.എസ്. തോമസിന്റെ ഭവനത്തിന്റെ കൂദാശയും താക്കോല്‍ദാനവും ജൂണ്‍ 11, വ്യാഴാഴ്ച്ച രാവിലെ 10.30-ന് യൂകെ-യൂറോപ്പ് ഭദ്രാസനാധിപനും, ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു.


2019 സെപ്തംബര്‍ 14-നു കല്‍ക്കത്താ ഭദ്രാസനാധിപനും, ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ശിലാസ്ഥാപനം നടത്തിയ മറ്റ് ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നതായി പ്രൊജക്റ്റ് കമ്മിറ്റി അറിയിച്ചു. മാവേലിക്കര സി.എം. അസ്സോസിയേറ്റ്‌സ് ബില്‍ഡേഴ്‌സ് & ഡെവലപ്പേഴ്‌സാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

Other News in this category4malayalees Recommends