യു.എ.ഇയിലെ ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം; ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത് ബി.എല്‍.എസിന്റെ യു.എ.ഇയിലെ പത്ത് സെന്ററുകളില്‍

യു.എ.ഇയിലെ ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം; ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത് ബി.എല്‍.എസിന്റെ യു.എ.ഇയിലെ പത്ത് സെന്ററുകളില്‍

യു.എ.ഇയിലെ ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ബി.എല്‍.എസിന്റെ യു.എ.ഇയിലെ പത്ത് സെന്ററുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടായിരുന്നെങ്കിലും കോവിഡിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് ഓഫിസിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഓണ്‍ലൈനും നിര്‍ത്തിയിരുന്നു.


blsindiavisa-uae.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിന്റെ ഹോം പേജില്‍ തന്നെ 'ബുക്ക് യുവര്‍ അപ്പോയിന്റ്മന്റെ്' എന്നൊരു ലിങ്കുണ്ട്. അതില്‍ പ്രവേശിച്ച ശേഷം ഏത് സെന്ററിലാണ് ബുക്ക് ചെയ്യേണ്ടത് എന്ന് തിരഞ്ഞെടുക്കണം. ശേഷം പോകാന്‍ ഉദ്ദേശിക്കുന്ന തിയതി സെലക്ട് ചെയ്യണം. ആ ദിവസം ബുക്കിംഗ് പൂര്‍ണമാണെങ്കില്‍ മറ്റേതെങ്കിലും ദിവസം മാറ്റി നല്‍കണം. പോകാന്‍ ഉദ്ദേശിക്കുന്ന സമയവും ആവശ്യമായ സേവനങ്ങളും മറ്റ് വിവരങ്ങളും നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യണം.

അപേക്ഷ നല്‍കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണം. നവജാത ശിശുക്കളുടെ പാസ്പോര്‍ട്ടിനായി മാതാപിതാക്കളില്‍ ആരുടെയെങ്കിലും പാസ്പോര്‍ട്ട് നമ്പര്‍ നിര്‍ബന്ധമാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഗര്‍ഭിണികളും നിശ്ചയദാര്‍ഢ്യമുള്ളവരും 12 വയസ്സില്‍ താഴെയുള്ള കുട്ടികളും ബി.എല്‍.എസ് സെന്ററുകളില്‍ നേരിട്ടെത്തേണ്ടതില്ല. ഇവരുടെ അപേക്ഷ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ വഴി പാസ്പോര്‍ട്ട് ഓഫീസില്‍ എത്തിച്ചാല്‍ മതിയാകും

Other News in this category



4malayalees Recommends