ഈ വര്‍ഷത്തെ ഹജ്ജ് സൗദിയില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേര്‍ക്ക് മാത്രം; മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല; സുരക്ഷയും സംരക്ഷണവും സമൂഹ അകലവും ഉറപ്പുവരുത്തും

ഈ വര്‍ഷത്തെ ഹജ്ജ് സൗദിയില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേര്‍ക്ക് മാത്രം; മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല; സുരക്ഷയും സംരക്ഷണവും സമൂഹ അകലവും ഉറപ്പുവരുത്തും

പരിമിതമായ ആഭ്യന്തര തീര്‍ത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഇത്തവണ ഹജ്ജ് കര്‍മം നടത്താന്‍ സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു. സൗദിയില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേര്‍ക്ക് മാത്രമാകും പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ആരോഗ്യ കാര്യങ്ങള്‍ പരമാവധി ശ്രദ്ധിച്ചും മുന്‍കരുതലുകള്‍ പാലിച്ചുമായിരിക്കും ചടങ്ങുകള്‍. സുരക്ഷയും സംരക്ഷണവും സമൂഹ അകലവും ഉറപ്പുവരുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.


ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മുഴുവന്‍ തീര്‍ഥാടകരെയും പങ്കെടുപ്പിച്ച് ഹജ്ജ് നടത്തല്‍ പ്രയാസകരമാണ്. ഇതേതുടര്‍ന്നാണ് രാജ്യത്തിനകത്തുള്ള തീര്‍ത്ഥാടകരെ മാത്രം പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. രോഗവ്യാപന സാധ്യതയും സമൂഹ അകലം പാലിക്കാനുള്ള പ്രായാസവും വലിയ ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. സമൂഹ സുരക്ഷ കണക്കിലെടുത്ത് കോവിഡ് കാലത്ത് ഉംറയും സിയാറത്തും നിര്‍ത്തിവെച്ചിരുന്നു.

ലോകമാകമാനമുള്ള ജനങ്ങളുടെ ആരോഗ്യ- സുരക്ഷാ അവകാശങ്ങളിലാണ് സൗദി അറേബ്യ വിശ്വസിക്കുന്നതെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് സൗദി മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നത് രാജ്യത്തിന്റെ മാത്രമല്ല, ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകരുടെയും വിശ്വാസികളുടെയും സംരക്ഷണമാണ് ഉറപ്പുവരുത്തുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Other News in this category4malayalees Recommends