'പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കും; പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും'; കൊച്ചിയില്‍ നടി ഷംനകാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍

'പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കും; പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും'; കൊച്ചിയില്‍ നടി ഷംനകാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ നടി ഷംനകാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് നര്‍ത്തകികൂടിയായ ഷംന കാസിം. ഇന്നലെയാണ് ഇവരുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പരാതിനല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ നല്‍കിയ വിവരം. അറസ്റ്റിലായ പ്രതികളെ പൊലീസ് റിമാന്‍ഡ് ചെയ്തു.

Other News in this category4malayalees Recommends