യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ പരിശോധിക്കാന്‍ തയ്യാറായി ചൈനീസ് കമ്പനി; ലഭിച്ചിരിക്കുന്നത് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി

യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ പരിശോധിക്കാന്‍ തയ്യാറായി ചൈനീസ് കമ്പനി; ലഭിച്ചിരിക്കുന്നത് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി

യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ പരിശോധിക്കാന്‍ തയ്യാറായി ചൈനീസ് കമ്പനി. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈന നാഷണല്‍ ബയോ ടെക്കിന് ആണ് ഇത്തരത്തില്‍ ചൊവ്വാഴ്ച മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.


ചൈനീസ് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മരുന്ന് നിര്‍മ്മാണ കമ്പനിയാണ് ഇത്. ഇപ്പോള്‍ ഈ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. വാക്‌സിന്‍ പരിശോധനയില്‍ ഏറ്റവും അവസാന ഘട്ടം എന്ന് കരുതുന്ന പരിശോധനയാണ് ഇത്. ചൈനീസ് സാമൂഹിക മാധ്യമമായ വീ ചാറ്റിലാണ് കമ്പനി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അവസാന ഘട്ട പരീക്ഷണത്തിലേക്ക് എത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

ആയിരത്തിലധികം രോഗികളില്‍ പരിശോധിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. എന്നാല്‍, ചൈനയില്‍ രോഗികളുടെ എണ്ണം കുറഞ്ഞതിനാലാണ് ഇവര്‍ മറ്റ് വിദേശ രാജ്യം ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. യുഎഇയില്‍ ദിവസേന നൂറിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊത്തം 45,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Other News in this category4malayalees Recommends