'വിവാഹാലോചനയുമായാണ് വീട്ടിലെത്തി; പണം നല്‍കിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് വരെ പറഞ്ഞ് ഭീഷണിപ്പെടുത്തി'; ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി നടി ഷംന കാസിം

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചവര്‍ വിവാഹാലോചനയുമായാണ് വീട്ടിലെത്തിയതെന്ന് നടി ഷംന കാസിം. പണം നല്‍കിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് വരെ പറഞ്ഞ് ഭീഷണിപ്പെടുത്തി. കേസില്‍ ഇനിയും രണ്ട് പേര്‍ കൂടി പിടിയിലാവാനുണ്ടെന്നും കോഴിക്കോട് സ്വദേശികളാണെന്നാണ് പ്രതികള്‍ പരിചയപ്പെടുത്തിയതെന്നും നടി വ്യക്തമാക്കി.

അതേസമയം, നടിയുടെ കുടുംബത്തില്‍നിന്ന് ഒരു ലക്ഷം രൂപ പ്രതികള്‍ അപഹരിച്ചെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ കുടുംബവുമായി ഒരാഴ്ചയ്ക്കുള്ളില്‍ നല്ല ബന്ധം സ്ഥാപിച്ചെന്നും, ബിസിനസ് ആവശ്യങ്ങള്‍ പറഞ്ഞാണ് നടിയില്‍നിന്ന് പണം ആവശ്യപ്പെട്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ പണം നല്‍കിയിട്ടില്ലെന്നാണ് നടി ഷംന കാസിം പ്രതികരിച്ചത്. പണം നല്‍കിയിട്ടില്ലെന്നും ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പോലീസില്‍ അറിയിച്ചെന്നുമാണ് നടിയുടെ മറുപടി.

Other News in this category4malayalees Recommends