രാജ്യത്തിനു പുറത്തുള്ള പ്രവാസികള്‍ കൊറോണ വൈറസ് വ്യാപന പ്രതിസന്ധി അവസാനിച്ചതിന് ശേഷം തിരിച്ചെത്തിയാല്‍ മതിയെന്നു സൗദി; എക്‌സിറ്റ്, റീ-എന്‍ട്രി വീസകളുടെ കാലാവധി നീട്ടി നല്‍കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് രാജ്യം

രാജ്യത്തിനു പുറത്തുള്ള പ്രവാസികള്‍ കൊറോണ വൈറസ് വ്യാപന പ്രതിസന്ധി അവസാനിച്ചതിന് ശേഷം തിരിച്ചെത്തിയാല്‍ മതിയെന്നു സൗദി. അതുവരെ എക്‌സിറ്റ്, റീ-എന്‍ട്രി വീസകളുടെ കാലാവധി നീട്ടി നല്‍കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നു സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസത്ത്) അറിയിച്ചു.നിലവില്‍ രാജ്യത്തിന് പുറത്തുള്ളവരും എക്‌സിറ്റ്, റീ-എന്‍ട്രി വിസകള്‍ അവധി തീര്‍ന്നവരുമായ നിരവധി പ്രവാസികളില്‍ നിന്നുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ജവസാത്ത് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിച്ച ശേഷം രാജ്യത്തേക്ക് മടങ്ങാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കാം. അതുവരെ സാധുതയുള്ള റി-എന്‍ട്രിയില്‍ ഉള്ളവരും കാത്തുനില്‍ക്കണമെന്ന് ജവാസാത്ത് ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ പുതിയ തീരുമാനങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടായാല്‍ അവ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ പ്രഖ്യാപിക്കുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.

Other News in this category4malayalees Recommends