ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി മൂലം ബാക്ക്പാക്കര്‍മാര്‍ക്കെത്താന്‍ സാധിക്കുന്നില്ല; ഇവര്‍ ചെയ്യുന്ന തൊഴിലുകളിലേക്ക് കൊറോണയാല്‍ തൊഴില്‍ രഹിതരായ ഓസ്‌ട്രേലിയക്കാരെ നിയമിക്കുന്നതിനെക്കുറിച്ച് പാര്‍ലിമെന്ററി എന്‍ക്വയറി

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി മൂലം ബാക്ക്പാക്കര്‍മാര്‍ക്കെത്താന്‍ സാധിക്കുന്നില്ല;  ഇവര്‍ ചെയ്യുന്ന തൊഴിലുകളിലേക്ക് കൊറോണയാല്‍ തൊഴില്‍ രഹിതരായ ഓസ്‌ട്രേലിയക്കാരെ നിയമിക്കുന്നതിനെക്കുറിച്ച് പാര്‍ലിമെന്ററി എന്‍ക്വയറി
ഓസ്‌ട്രേലിയയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം അരലക്ഷത്തോളം ബാക്ക്പാക്കര്‍മാരുടെ കുറവുണ്ടാകും. തല്‍ഫലമായി ഇവരിലൂടെ നികത്തപ്പെട്ടിരുന്ന തൊഴില്‍ ഒഴിവുകള്‍ കൊറോണ പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്ന ഓസ്‌ട്രേലിയക്കാരാല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട സാധ്യതകള്‍ പാര്‍ലിമെന്ററി എന്‍ക്വയറി നടത്താനൊരുങ്ങുന്നു. ഈ തൊഴില്‍ രഹിതരെ ഉപയോഗിച്ച് രാജ്യത്തെ ടൂറിസം, ഹെല്‍ത്ത്, ഫാം സെക്ടറുകളിലെ തൊഴിലുകള്‍ നികത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സാധാരണ രാജ്യത്തെത്തുന്ന ബാക്ക് പാക്കര്‍മാരിലൂടെയായിരുന്നു ഈ ഒഴിവുകള്‍ നികത്തിയിരുന്നത്. നിലവില്‍ കോവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങളുള്ളതിനാല്‍ പതിവായെത്തുന്ന ബാക്ക് പാക്കര്‍മാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് വരാന്‍ സാധിക്കാതെ പോയതിനെ തുടര്‍ന്നാണ് ഈ പകരം സംവിധാനത്തിന്റെ സാധ്യത സര്‍ക്കാര്‍ തേടുന്നത്. ന്യൂ സൗത്ത് വെയില്‍സ് എംപിയായ ജൂലിയന്‍ ലീസറാണീ എന്‍ക്വയറിയുടെ ചെയറായി വര്‍ത്തിക്കുന്നത്.

കൊറോണ നിയന്ത്രണങ്ങള്‍ക്ക് ശേഷം അതിര്‍ത്തികള്‍ തുറക്കുന്നതോടെ ബാക്ക്പാക്കര്‍മാരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓസ്‌ട്രേലിയക്കാരെ ഉപയോഗിച്ച് നികത്താന്‍ സാധിക്കാത്ത ചില ഒഴിവുകളിലേക്ക് പ്രത്യേകിച്ചും റീജിയണല്‍ ഏരികളിലെ ഒഴിവുകളിലേക്ക് ബാക്ക്പാക്കര്‍മാരെയാണ് ഉപയോഗിക്കാറുളളതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കോവിഡ് കാരണം തൊഴില്‍ രഹിതരായ ഓസ്‌ട്രേലിയക്കാരെ ഉപയോഗിച്ച് ഇതില്‍ ചില ഒഴിവുകള്‍ നികത്താനുള്ള സാധ്യതകളും തേടുന്നുണ്ടെന്നും ജൂലിയന്‍ വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends