കേരളത്തിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കുക; സൗദി അറേബ്യയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധം; ഒമാനില്‍ നിന്നും ബഹ്‌റിനില്‍ നിന്നുമുള്ളവര്‍ക്ക് എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ് വേണം; യുഎഇയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ്

വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിന് ഉപാധികള്‍ നിശ്വയിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട ഉപാധികള്‍ നാളെ മുതല്‍ തന്നെ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പ്രത്യേകം മാനദണ്ഡമാണ് നിശ്വയിച്ചിരിക്കുന്നത്.സൗദി അറേബ്യയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാണ്. ഒമാനില്‍ നിന്നും ബഹ്‌റിനില്‍ നിന്നും മടങ്ങുന്നവര്‍ക്ക് എന്‍ 95 മാസ്‌ക്, മുഖം മറയ്ക്കുന്നതിനുള്ള ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമാക്കി. ഖത്തറില്‍ നിന്ന് തിരികെ വരുന്നവര്‍ക്ക്, അവിടെയുള്ള ഏഹ്ത്രാസ് ആപ്പിലെ അനുമതി മതിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രോഗലക്ഷണം ഉള്ളവരെ തിരിച്ചറിയുന്നതിന് ഇതിലൂടെ സാധിക്കും. അതേസമയം യുഎഇയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. ഇതിന്റെ ഉപാധികള്‍ നല്‍കേണ്ട ബാധ്യത വിമാനക്കമ്പനികള്‍ക്കാണെന്നും ഉത്തരവില്‍ പറയുന്നു.

Other News in this category

4malayalees Recommends