യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ 847; മൊത്തം കൊറോണ മരണം 124,331 ആയും മൊത്തം രോഗികളുടെ എണ്ണം 2,464,544 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,040,661; യുഎസില്‍ കൊറോണ താണ്ഡവം തുടരുന്നു

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ 847; മൊത്തം കൊറോണ മരണം 124,331 ആയും മൊത്തം രോഗികളുടെ എണ്ണം 2,464,544 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,040,661; യുഎസില്‍ കൊറോണ താണ്ഡവം തുടരുന്നു

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ ഇന്നലെ 847 ആണെന്ന് റിപ്പോര്‍ട്ട് തൊട്ട് തലേദിവസത്തെ മരണസംഖ്യയായ 865ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ പേരിന് മാത്രം കുറവുണ്ടായി. തിങ്കളാഴ്ചത്തെ പ്രതിദിന കൊറോണ മരണമായ 342ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ വന്‍ വര്‍ധന വാണുണ്ടായിരിക്കുന്നത്.ഞായറാഴ്ചത്തെ മരണസംഖ്യയായ 266ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ വര്‍ധനവാണുള്ളത്.


ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 39,687 ആണ് തൊട്ട് തലേദിവസം സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണമായ 36,632 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ വര്‍ധനവാണുള്ളത്. ചൊവ്വാഴ്ചത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 30,558 ആയും ഞായറാഴ്ചത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 26,117 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ വര്‍ധനവാണുള്ളത്. യുഎസിലെ മൊത്തം കൊറോണ മരണം 124,331 ആയും മൊത്തം രോഗികളുടെ എണ്ണം2,464,544 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 1,040,661 ആയിത്തീര്‍ന്നിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 30,281 മരണങ്ങളും 383,899 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 12,006 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 164,519 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 102,063 പേര്‍ രോഗികളായപ്പോള്‍ 7,201 പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 5,736 ഉം രോഗികളുടെ എണ്ണം 124,759 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 78,433 ഉം മരണം 5,883 ഉം ആണ്.മിച്ചിഗനില്‍ 5,595 പേര്‍ മരിക്കുകയും 58,241 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം പുറത്ത് വരുന്നുണ്ട്.

Other News in this category



4malayalees Recommends