യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ ഇടിഞ്ഞ് താണ് 868 ലെത്തി;മൊത്തം കൊറോണ മരണം 127,691 ആയും മൊത്തം രോഗികളുടെ എണ്ണം 2,554,906 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,068,934;കൊറോണക്കെടുതിയില്‍ യുഎസ് തന്നെ മുന്നില്‍

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ ഇടിഞ്ഞ് താണ് 868 ലെത്തി;മൊത്തം കൊറോണ മരണം 127,691 ആയും മൊത്തം രോഗികളുടെ എണ്ണം 2,554,906 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,068,934;കൊറോണക്കെടുതിയില്‍ യുഎസ് തന്നെ മുന്നില്‍

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം തൊട്ട് തലേദിവസത്തെ മരണസംഖ്യയായ 2492ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇടിഞ്ഞ് താണ് 868 ലെത്തി.വ്യാഴാഴ്ചത്തെ മരണസംഖ്യയായ 847ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും ബുധനാഴ്ചത്തെ മരണമായ 865ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ വര്‍ധനവാണുള്ളത്. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 48,997 ആണ്.


വ്യാഴാഴ്ച സ്ഥിരീകരിച്ച രോഗികളുടെ എണ്ണമായ 41,365 ആയും ബുധനാഴ്ച സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണമായ 39,687 ആയി താരതമ്യപ്പെടുത്തുമ്പോല്‍ ഇതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.യുഎസിലെ മൊത്തം കൊറോണ മരണം 127,691 ആയും മൊത്തം രോഗികളുടെ എണ്ണം 2,554,906 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 1,068,934 ആയിത്തീര്‍ന്നിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 30,281 മരണങ്ങളും 383,899 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 12,006 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 164,519 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 102,063 പേര്‍ രോഗികളായപ്പോള്‍ 7,201 പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 5,736 ഉം രോഗികളുടെ എണ്ണം 124,759 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 78,433 ഉം മരണം 5,883 ഉം ആണ്.മിച്ചിഗനില്‍ 5,595 പേര്‍ മരിക്കുകയും 58,241 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം പുറത്ത് വരുന്നുണ്ട്.

Other News in this category



4malayalees Recommends