കാനഡയുടെ വക കോവിഡിനെ തുരത്തുന്നതിനുള്ള അന്താരാഷ്ട്ര യജ്ഞത്തിന് 300 മില്യണ്‍ ഡോളര്‍ സംഭാവന പ്രഖ്യാപിച്ച് ട്രൂഡ്യൂ; മനുഷ്യത്വപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 180 മില്യണ്‍ ഡോളറും; ആക്ട് ആക്സിലറേറ്ററിനായി 120 മില്യണ്‍ ഡോളറും

കാനഡയുടെ വക കോവിഡിനെ തുരത്തുന്നതിനുള്ള അന്താരാഷ്ട്ര യജ്ഞത്തിന് 300 മില്യണ്‍ ഡോളര്‍ സംഭാവന പ്രഖ്യാപിച്ച് ട്രൂഡ്യൂ; മനുഷ്യത്വപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 180 മില്യണ്‍ ഡോളറും; ആക്ട് ആക്സിലറേറ്ററിനായി 120 മില്യണ്‍ ഡോളറും
കോവിഡ് 19നെ തുരത്തുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന യജ്ഞത്തിന് കാനഡ 300 മില്യണ്‍ ഡോളര്‍ സംഭാവനയേകുമെന്ന വാഗ്ദാനവുമായി പ്രദാന മന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി. ശനിയാഴ്ചയാണ് അദ്ദേഹം ഒരു വെര്‍ച്വല്‍ ഇന്റര്‍നാഷണല്‍ ഫണ്ട്റൈധസറിലൂടെ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കോവിഡ് എന്ന മഹാമാരി കാരണമുണ്ടായിരിക്കു പ്രത്യാഘാതങ്ങളെ തുടര്‍ന്നുണ്ടായിരിക്കുന്ന മനുഷ്യത്വപരമായ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനായി അടിയന്തിരമായി 180 മില്യണ്‍ ഡോളറായിരിക്കും കാനഡ ആദ്യം അനുവദിക്കുന്നത്.

അത്യാവശ്യമായ ഭക്ഷ്യ സുരക്ഷ, പോഷണം, വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള മുന്‍കൈയെടുക്കല്‍ തുടങ്ങിയവക്കായിരിക്കും ഇത് ഉപയോഗിക്കുന്നത്. ആക്സസ് ടു കോവിഡ് 19 ടൂള്‍സ് ആക്സിലറേറ്റര്‍ അഥവാ ആക്ട് ആക്സിലറേറ്റര്‍ എന്ന പുതിയൊരു ഇനീഷ്യേറ്റീവിനായി 120 മില്യണ്‍ ഡോളര്‍ കൂടി അനുവദിക്കുന്നതായിരിക്കും. ഏപ്രിലില്‍ ലോകാരോഗ്യ സംഘടന, ഫ്രഞ്ച് ഗവണ്‍മെന്റ്, യൂറോപ്യന്‍ കമ്മീഷന്‍ ,ബില്‍ ആന്‍ഡ് മെലിന്ദ ഫൗണ്ടേഷന്‍ എന്നിവയാണിത് സൃഷ്ടിച്ചിരിക്കുന്നത്.

കൊറോണ കാലത്ത് ഏവര്‍ക്കും തുല്യമായ മെഡിക്കല്‍ ട്രീറ്റ്മെന്റ് ഉറപ്പു വരുത്തുകയാണിതിന്റെ ലക്ഷ്യം.കോവിഡിനെതിനായുള്ള വാക്സിന്‍ വികസിപ്പിക്കുന്നതിനായും ഡ്രഗ് തെറാപ്പികള്‍ക്കായും കൊറോണക്കെതിരായ ഡയഗ്‌നോസ്റ്റിക് ടൂളുകള്‍ക്കായും യത്നിക്കുന്ന സംഘനടകള്‍, ഹെല്‍ത്ത് പ്രഫഷണലുകള്‍, ബിസിനസുകള്‍, തുടങ്ങിയവയെ പിന്തുണക്കുന്നതിനും ആക്ട് ആക്സിലേറ്റര്‍ വര്‍ത്തിക്കുന്നുണ്ട്.കോവിഡ് 19 ലോകമെമ്പാടുമുള്ള എല്ലാവരുടെയും ജീവിതം മാറ്റി മറിച്ചിരിക്കുന്നുവെന്നും ഇതിലൂടെ ലോകമെമ്പാടും അസമത്വങ്ങളേറിയിരിക്കുന്നുവെന്നും അതിനെ പിടിച്ച് കെട്ടുന്നതിനാണ് കാനഡ വന്‍ ഫണ്ട് ലോകത്തിനായി അനുവദിക്കുന്നതെന്നും ട്രൂഡ്യൂ വിശദീകരിക്കുന്നു.



Other News in this category



4malayalees Recommends