'അദ്ദേഹം അങ്ങനെ പറയേണ്ടിയിരുന്നോ എന്ന് അദ്ദേഹം തന്നെ ആലോചിക്കട്ടെ; അങ്ങനെ പറയുമ്പോള്‍ മോശമാകുന്നത് ഞാനോ ഗവണ്‍മെന്റോ അല്ല അദ്ദേഹം തന്നെയാണ്'; മുല്ലപ്പള്ളി രാമചന്ദ്രന്റെ റോക്ക്ഡാന്‍സര്‍ പ്രയോഗത്തിന് മറുപടി പറഞ്ഞ് കെ.കെ ശൈലജ

'അദ്ദേഹം അങ്ങനെ പറയേണ്ടിയിരുന്നോ എന്ന് അദ്ദേഹം തന്നെ ആലോചിക്കട്ടെ; അങ്ങനെ പറയുമ്പോള്‍ മോശമാകുന്നത് ഞാനോ ഗവണ്‍മെന്റോ അല്ല അദ്ദേഹം തന്നെയാണ്'; മുല്ലപ്പള്ളി രാമചന്ദ്രന്റെ റോക്ക്ഡാന്‍സര്‍ പ്രയോഗത്തിന് മറുപടി പറഞ്ഞ് കെ.കെ ശൈലജ

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ റോക്ക്ഡാന്‍സര്‍ പ്രയോഗത്തിന് മറുപടി പറഞ്ഞ് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൈരളി ടി.വിയുടെ ജെ.ബി ജംങ്ഷന്‍ പരിപാടിയിലൂടെയായിരുന്നു മന്ത്രിയുടെ മറുപടി.അദ്ദേഹം അങ്ങനെ പറയേണ്ടിയിരുന്നോ എന്ന് അദ്ദേഹം തന്നെ ആലോചിക്കട്ടെയെന്നും, അങ്ങനെ പറയുമ്പോള്‍ മോശമാകുന്നത് ഞാനോ ഗവണ്‍മെന്റോ അല്ല അദ്ദേഹം തന്നെയാണെന്നും മന്ത്രി പറഞ്ഞു.


ഞാന്‍ എന്താണ് ചെയ്തതെന്ന് കോഴിക്കോട്ടെ ജനതയ്ക്ക് മുഴുവന്‍ അറിയുന്ന കാര്യമാണ്. കോണ്‍ഗ്രസ് - കമ്മ്യൂണിസ്റ്റ് വേര്‍തിരിവ് ഒന്നും ഉണ്ടായിരുന്നില്ല അന്ന്. കോഴിക്കോട് പോയി ഗസ്റ്റ് ഹൗസ് തന്നെയാണ് താന്‍ താമസിച്ചത്. അവിടെ പോയി വിശ്രമം എടുക്കാന്‍ അല്ല പോയത്. ഞാന്‍ അവിടെ പോയി ചങ്ങരംകുളം ഗ്രാമത്തില്‍ പോയിട്ടുണ്ട്. എന്റെ കൂടെ വിദഗ്ധരായ ആളുകള്‍ ഉണ്ടായിരുന്നു. ആ ഗ്രാമത്തില്‍ നിന്ന് കൂട്ടത്തോടെ ആളുകള്‍ പലായനം ചെയ്യുന്നുണ്ടായിരുന്നു. അന്ന് അവരെ കാണാനാണ് നമ്മള്‍ പോയത് എന്നും മന്ത്രി പറഞ്ഞു.

അദ്ദേഹം വന്നിരുന്നോ ഇല്ലയോ എന്ന് എന്റെ പ്രശ്നമല്ല. അദ്ദേഹം പറഞ്ഞിരുന്ന പല വാചകങ്ങളും എനിക്ക് മനസിലായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.മഹാകഷ്ടമായി പോയെന്നും അങ്ങനെ ഒരു ചിന്ത പാടില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനെ പോലെ ഒരു പാര്‍ട്ടി അതും ഒരു വനിത പ്രധാനമന്ത്രിയായ പാര്‍ട്ടിയിലുള്ളയാള്‍ ആണ് പറഞ്ഞതെന്നും സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ഇതിനെ അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Other News in this category4malayalees Recommends