'ഫഹദ് എന്തോ പറയുന്നുണ്ട്, ഞങ്ങള്‍ക്കൊന്നും മനസിലാകുന്നില്ല'; വൈറലായി നസ്രിയയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

'ഫഹദ് എന്തോ പറയുന്നുണ്ട്, ഞങ്ങള്‍ക്കൊന്നും മനസിലാകുന്നില്ല'; വൈറലായി നസ്രിയയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

വൈറലായി നസ്രിയയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഓറിയോക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചതിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ നസ്രിയ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.


ഫഹദ് എന്തോ പറയുന്നുണ്ട്. ഞങ്ങള്‍ക്കൊന്നും മനസിലാകുന്നില്ല എന്നാണ് നസ്രിയ ഫോട്ടോയ്ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധാകരും സഹതാരങ്ങളുമെല്ലാം നസ്രിയയുടെ പോസ്റ്റിന് താഴെ എത്തിയിരുന്നു. ഫഹദിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസില്‍, പാര്‍വതി. അനുപമ പരമേശ്വരന്‍, സഞ്ജു ശിവറാം, ദര്‍ശനാ രാജേന്ദ്രന്‍, റോഷന്‍ മാത്യൂ, സയനോര ഫിലിപ്പ് തുടങ്ങിയവരാണ് കമന്റുകളുമായി എത്തിയിരുന്നത്.

Other News in this category4malayalees Recommends