കാനഡയിലേക്കുള്ള വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍ വിവിധ രാജ്യങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി; കാനഡയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് ഈ സെന്ററുകളില്‍ ഫിംഗര്‍പ്രിന്റുകള്‍, ബയോമെട്രിക് കളക്ഷന്‍ പ്രൊസസിനുള്ള ഫീസ് തുടങ്ങിയവ സമര്‍പ്പിക്കാം

കാനഡയിലേക്കുള്ള വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍ വിവിധ രാജ്യങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി; കാനഡയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് ഈ സെന്ററുകളില്‍ ഫിംഗര്‍പ്രിന്റുകള്‍,  ബയോമെട്രിക് കളക്ഷന്‍ പ്രൊസസിനുള്ള ഫീസ് തുടങ്ങിയവ സമര്‍പ്പിക്കാം
അപ്രതീക്ഷിതമായെത്തിയ കോവിഡ് എന്ന മഹാമാരി നിങ്ങളുടെ കനേഡിയന്‍ ഇമിഗ്രേഷന്‍ സ്വപ്‌നങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിയോ...? എന്നാല്‍ ഒട്ടും നിരാശരാവേണ്ട. കോവിഡിന് ശേഷം കുടിയേറ്റത്തിനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും എത്രയും വേഗം പുനസ്ഥാപിക്കുമെന്നാണ് കനേഡിയന്‍ ഗവണ്‍മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് 19നെ നേരിടുന്നതിനുളള മുന്‍കരുതലുകളുടെ ഭാഗമായി വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍ മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍ തുറന്നിരിക്കുന്നതിനാല്‍ കാനഡയിലേക്ക് പെര്‍മനന്റ് റെസിഡന്റുമാര്‍, ഫോറിന്‍ വര്‍ക്കര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വിസിറ്റര്‍മാര്‍ തുടങ്ങിയ വിവിധ കാററഗറികളില്‍ കാനഡയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ അപ്ലിക്കേഷന്‍ നല്‍കാന്‍ ഈ സെന്ററുകള്‍ ഉപകാരപ്പെടുമെന്നുറപ്പാണ്. സമീപ ആഴ്ചകളിലായി ലോകമെമ്പാടും തുടങ്ങിയിരിക്കുന്ന വിസ അപ്ലിക്കേഷന്‍ സെന്ററുകളിലൂടെ കാനഡയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് വിസ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നാണ് കനേഡിയന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ വെളിപ്പെടുത്തുന്നത്.

ഈ സെന്ററുകളിലൂടെ ഇമിഗ്രേഷന്‍ , റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് അപേക്ഷകര്‍ക്ക് അവരുടെ ബയോമെട്രിക്‌സ് സമര്‍പ്പിക്കാന്‍ സാധിക്കും. ഇവിടെയെത്തി അപേക്ഷകര്‍ക്ക് തങ്ങളുടെ ഫിംഗര്‍പ്രിന്റുകള്‍, ഫോട്ടോകള്‍, ബയോമെട്രിക് കളക്ഷന്‍ പ്രൊസസിനുള്ള ഫീസ് തുടങ്ങിയവ സമര്‍പ്പിക്കാവുന്നതാണ്. കാനഡയിലേക്ക് സുരക്ഷിതമായും അനായാസമായും യാത്ര ചെയ്യുന്നതിനാണ് കാനഡ വിദേശികളുടെ ബയോമെട്രിക് വിവരങ്ങള്‍ മുന്‍കൂട്ടി ശേഖരിക്കുന്നത്.

താഴെപ്പറയുന്ന രാജ്യങ്ങളിലെ വിസ അപ്ലിക്കേഷന്‍ സെന്ററുകളാണ് തുറന്നിരിക്കുന്നത്.


Australia


Melbourne

Sydney


Austria


Vienna


Bahrain


Manama


Barbados


Bridgetown


China


Beijing

Chengdu

Chongqing

Guangzhou

Hangzhou

Jinan

Kunming

Nanjing

Shanghai

Shenyang


Fiji


Suva


France


Paris


Germany


Berlin

Düsseldorf


Ghana


Accra


Greece


Athens


Iraq


Erbil


Israel


Tel Aviv


Italy


Rome


Japan


Osaka

Tokyo


Malaysia


Kuala Lumpur


New Zealand


Auckland


Romania


Bucharest


Serbia


Belgrade


Spain


Madrid


Sri Lanka


Colombo


Thailand


Bangkok


The Netherlands


The Hague


Trinidad and Tobago


Port of Spain


United Arab Emirates


Abu Dhabi

Dubai

Other News in this category



4malayalees Recommends