യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി; നിയമം ബാധകമാവുക അടുത്തമാസം ഒന്നു മുതല്‍ മടങ്ങിവരുന്നവര്‍ക്ക്

യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി; നിയമം ബാധകമാവുക അടുത്തമാസം ഒന്നു മുതല്‍ മടങ്ങിവരുന്നവര്‍ക്ക്

യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി. അടുത്തമാസം ഒന്നു മുതല്‍ മടങ്ങിവരുന്നവര്‍ക്കാണ് നിയമം ബാധകമാവുക. യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ പരിശോധനഫലം വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് യുഎഇ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന നടത്തും. 17 രാജ്യങ്ങളിലായി 107 അംഗീകൃത പരിശോധനാ കേന്ദ്രങ്ങളാണുള്ളതെന്നും അതോറിറ്റി വ്യക്തമാക്കി.


അതേസമയം, നിലവില്‍ ഔദ്യോഗികമായി വിമാനസര്‍വീസ് ആരംഭിച്ച രാജ്യങ്ങളില്‍ നിന്നാണു പ്രവാസികള്‍ക്ക് തിരിച്ചുവരാനാവുക എന്നതിനാല്‍ മലയാളികളടക്കം ഇന്ത്യക്കാര്‍ക്ക് ദുബായിലെത്താന്‍ ഇനിയും കാത്തിരിക്കണം.

Other News in this category



4malayalees Recommends