ശബരിമല ദര്‍ശ്ശനം വിവാദമായതിന് പിന്നാലെ ഭര്‍ത്തവും അമ്മയും തള്ളിപ്പറഞ്ഞു; ഒടുവില്‍ കനകദുര്‍ഗ്ഗ വിവാഹ മോചിതയായി; വിവാഹ മോചനത്തില്‍ കലാശിച്ചത് ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കം തന്നെ

ശബരിമല ദര്‍ശ്ശനം വിവാദമായതിന് പിന്നാലെ ഭര്‍ത്തവും അമ്മയും തള്ളിപ്പറഞ്ഞു; ഒടുവില്‍ കനകദുര്‍ഗ്ഗ വിവാഹ മോചിതയായി; വിവാഹ മോചനത്തില്‍ കലാശിച്ചത് ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കം തന്നെ

ശബരിമല കയറ്റവുമായി ബന്ധപ്പെട്ട് പ്രശസ്തയായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുര്‍ഗ വിവാഹ മോചിതയായി. ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കനക ദുര്‍ഗ വിവാഹ മോചിതയായത്


ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപെട്ടാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതെന്ന് കനക ദുര്‍ഗപറഞ്ഞു. അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ കരാര്‍ പ്രകാരം വീട് മുന്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്ലാറ്റിലേക്ക് താമസം മാറി.

ശബരിമല ദര്‍ശ്ശനം വിവാദമായതിന് പിന്നാലെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അമ്മയും കനക ദുര്‍ഗ്ഗയെ തള്ളിപ്പറഞ്ഞിരുന്നു. കനക ദുര്‍ഗയുടെ സഹോദരന്റെ പിന്തുണയും ഭര്‍ത്താവ് കൃഷ്ണനുണ്ണിക്കായിരുന്നു. ഇതിനിടെ കനകദുര്‍ഗ സഹോദരനും ഭര്‍ത്താവിനും അമ്മക്കുമെതിരെ നിരവധി പരാതികള്‍ പൊലീസില്‍ നല്‍കിയിരുന്നു.കനക ദുര്‍ഗ ബിന്ദു എന്നിവരാണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് ശബരിമലയില്‍ കയറിയെന്ന് അവകാശവാദമുന്നയിച്ചത്. അതിനുമുന്നെ ശബരിമല കയറുന്നതുമായി ബന്ധപ്പെട്ട് നിരവധി കലാപങ്ങളും പ്രശ്‌നങ്ങളും ഇവര്‍ മൂലം സംഭവിച്ചിരുന്നു.

Other News in this category4malayalees Recommends