സുകുമാരന്റെ ചിത്രത്തിനു താഴെ രണ്ടു കസേരകളിലായി ഇരിക്കുന്ന പൃഥ്വിരാജും ഇന്ദ്രജിത്തും; പൃഥ്വിരാജിന്റെ മടിയില്‍ മകള്‍ അല്ലിയും ഇന്ദ്രജിത്തിന്റെ മടിയില്‍ മകള്‍ നക്ഷത്രയും; മൂന്ന് തലമുറകളുടെ ചിത്രം പങ്കുവെച്ച് സുപ്രിയ

പൃഥ്വിരാജിനെ മാത്രമല്ല ഭാര്യ സുപ്രിയയേയും ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. പൃഥ്വിരാജ് പ്രഡക്ഷന്‍സിന്റെ കാര്യങ്ങളുമായി പിന്നണിയില്‍ സുപ്രിയയും സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ സുപ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും മകളായ അലംകൃതയെക്കുറിച്ചുമൊക്കെ വാചാലയായി സുപ്രിയ എത്താറുണ്ട്.

ഇക്കുറി സുപ്രിയ പങ്കുവച്ചിരിക്കുന്നത് മൂന്ന് തലമുറകളുടെ ചിത്രമാണ്. അച്ഛന്‍ സുകുമാരന്റെ ചിത്രത്തിനു താഴെ രണ്ടു കസേരകളിലായി ഇരിക്കുന്ന മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും. പൃഥ്വിരാജിന്റെ മടിയില്‍ മകള്‍ അല്ലിയും ഇന്ദ്രജിത്തിന്റെ മടിയില്‍ മകള്‍ നക്ഷത്രയും. കുടുംബങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന ഒരു വാരാന്ത്യത്തിലെ ചിത്രമായിരുന്നു സുപ്രിയ പങ്കുവച്ചത്. മൂന്ന് തലമുറകള്‍ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.ഇതേ ചിത്രം തന്നെ പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Other News in this category

4malayalees Recommends