പാകിസ്താന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ആസ്ഥാനത്ത് ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; ഒരു സംഘം ഭീകരര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് കടക്കുകയും ആക്രമണം നടത്തുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ട്

പാകിസ്താന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ആസ്ഥാനത്ത് ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; ഒരു സംഘം ഭീകരര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് കടക്കുകയും ആക്രമണം നടത്തുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ട്

പാകിസ്താന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ആസ്ഥാനത്ത് ഭീകരാക്രമണം. കറാച്ചിയിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നാല് ഭീകരര്‍ ഇപ്പോഴും സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തില്‍ ഉണ്ടെന്നാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇന്ന് രാവിലെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം തുടങ്ങി ആദ്യ മിനിട്ടുകളിലാണ് ആക്രമണം നടന്നത്. ഒരു സംഘം ഭീകരര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് കടക്കുകയും ആക്രമണം നടത്തുകയുമായിരുന്നു. കണ്ണില്‍ കണ്ടവര്‍ക്ക് നേരെയെല്ലാം ഭീകരര്‍ വെടിയുതിര്‍ത്തുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ ഭീകരരാണെന്നാണ് വിവരം. രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Other News in this category4malayalees Recommends