കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി; യുഡിഎഫില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്ന് യുഡിഎഫ് നേതൃത്വം

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി; യുഡിഎഫില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്ന് യുഡിഎഫ് നേതൃത്വം

യുഡിഎഫില്‍ തുടരാന്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്ന് യുഡിഎഫ് നേതൃത്വം. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം ജില്ലാ പഞ്ചയാത്തുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുന്നണി നടപടി.


മുന്നണി തീരുമാനിച്ച കാര്യം ജോസ് വിഭാഗം നടപ്പാക്കിയില്ലെന്ന് യുഡിഎഫ് നേതൃത്വം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി നാളുകളായി നിലനിന്ന തര്‍ക്കത്തിനൊടുവിലാണ് മുന്നണി ജോസ് വിഭാഗത്തെ തള്ളി പറഞ്ഞിരിക്കുന്നത്.

ചര്‍ച്ച നല്‍കിയിട്ടും, സമയം നല്‍കിയിട്ടും ജോസ് വിഭാഗം സഹകരിച്ചില്ലെന്ന് ബെന്നി ബെഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലാഭ നഷ്ടമല്ല നോക്കുന്നതെന്ന് പറഞ്ഞ യുഡിഎഫ് കണ്‍വിനര്‍ മുന്നണി തീരുമാനത്തെ അവര്‍ ധിക്കരിക്കുകയായിരുന്നെന്നും വിമര്‍ശിച്ചു.

Other News in this category4malayalees Recommends