ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം തന്നെ വിളിച്ചത് സ്വര്‍ണക്കടത്തുകാരാണെന്ന് പറഞ്ഞ്; ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ഇവര്‍ ആവശ്യപ്പെട്ടു; പ്രതികരണവുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം തന്നെ വിളിച്ചത് സ്വര്‍ണക്കടത്തുകാരാണെന്ന് പറഞ്ഞ്;  ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ഇവര്‍ ആവശ്യപ്പെട്ടു; പ്രതികരണവുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം സ്വര്‍ണക്കടത്തുകാരാണെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.ലോക്ക്ഡൗണ്‍ സമയത്താണ് വിളിച്ചതെന്നും നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ഇവര്‍ ആവശ്യപ്പെട്ടെന്നും ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.


കൊച്ചിയില്‍ പോലീസിന് മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ''സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാജി പട്ടിക്കരയാണ് എന്റെ നമ്പര്‍ കൊടുത്തത്. അഷ്‌കര്‍ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. വലിയ വലിയ കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. അതിനാല്‍ കാര്യമായെടുത്തില്ല. പിന്നീട് നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ചോദിച്ചു. അവരെ പരിചയപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല''- ധര്‍മജന്‍ ബോള്‍ഗാട്ടി വിശദീകരിച്ചു. ഇക്കാര്യം ഷംനയോട് പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാജി പട്ടിക്കര എന്തുകൊണ്ടാണ് തന്റെ നമ്പര്‍ പ്രതികളുടെ ഫോണില്‍ കണ്ട് പോലീസ് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. എല്ലാ കാര്യങ്ങളും ഇന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും ധര്‍മജന്‍ പ്രതികരിച്ചു.

Other News in this category4malayalees Recommends