പ്രതികരിച്ചു മടുത്തുവെന്നും പരിധി കടന്നാല്‍ നിയമപരമായി നേരിടുമെന്നും അമൃത; ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണെന്ന് ബാല; വീണ്ടും വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് അമൃത സുരേഷും ബാലയും

പ്രതികരിച്ചു മടുത്തുവെന്നും പരിധി കടന്നാല്‍ നിയമപരമായി നേരിടുമെന്നും അമൃത; ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണെന്ന് ബാല; വീണ്ടും വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് അമൃത സുരേഷും ബാലയും

വീണ്ടും വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ ഗായിക അമൃത സുരേഷ്. സംഗീത ജീവിതത്തിലെ പുതിയ പ്രൊജക്ടുകളെ കുറിച്ച് കഴിഞ്ഞ ദിവസം അമൃത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിന്നു. ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആയിരുന്നു വാക്കുകള്‍.


തൊട്ടു പിന്നാലെ ബാലയെ വീണ്ടും വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു വാര്‍ത്തകള്‍ പ്രചരിച്ചത് കണ്ട് അത്ഭുതപ്പെട്ടു എന്നാണ് അമൃത പറയുന്നത്. ''ഇതിനു മുമ്പും പല തവണ ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും എഴുതിയാല്‍ നമ്മള്‍ വിചാരിക്കുക പോലും ചെയ്യാത്ത തരത്തിലേയ്ക്ക് അവ വളച്ചൊടിക്കപ്പെടും. ഇത്തരം പ്രചാരണങ്ങളോടു പ്രതികരിച്ചു മടുത്തു. പരിധി കടന്നാല്‍ നിയമപരമായി നേരിടും'' എന്ന് അമൃത പറയുന്നു.

'കഴിഞ്ഞ ദിവസം കുറച്ചു തുണിത്തരങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. അന്നത്തെ ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റു ചെയ്താല്‍ ഞാന്‍ കല്യാണ സാരിയെടുക്കാനാണ് പോയതെന്നു പോലും പലരും പറയുകയും പ്രചരിപ്പിക്കുകയും ചെയ്തേക്കാം. എന്തിനാണ് വാസ്തവ വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല'' എന്ന് അമൃത മനോരമയോട് പറഞ്ഞു.

നടന്‍ ബാലയും കഴിഞ്ഞ ദിവസം വ്യാജ വിവാഹ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണെന്ന് ബാല ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.

Other News in this category4malayalees Recommends