കാനഡയില്‍ കൊറോണ വൈറസ് വാക്‌സിനെതിരെ കുപ്രചാരണങ്ങളുമായി ആന്റി -വാക്‌സിനേഷന്‍ ഗ്രൂപ്പുകള്‍ ; കൊറോണ വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ദുഷ്പ്രചാരണങ്ങളേറെ; ഇതിനെ മറികടക്കാന്‍ സാധിച്ചില്ലെങ്കില്‍ വാക്‌സിന് ജനവിശ്വാസം നേടാനാവില്ലെന്ന് മുന്നറിയിപ്പ്

കാനഡയില്‍ കൊറോണ വൈറസ് വാക്‌സിനെതിരെ കുപ്രചാരണങ്ങളുമായി ആന്റി -വാക്‌സിനേഷന്‍ ഗ്രൂപ്പുകള്‍ ; കൊറോണ വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ദുഷ്പ്രചാരണങ്ങളേറെ; ഇതിനെ മറികടക്കാന്‍ സാധിച്ചില്ലെങ്കില്‍  വാക്‌സിന് ജനവിശ്വാസം നേടാനാവില്ലെന്ന് മുന്നറിയിപ്പ്
കൊറോണ വാക്‌സിനെതിരെ സംഘടിതമായ ക്യാമ്പയിനുമായി കാനഡയിലെ ആന്റി -വാക്‌സിനേഷന്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തി.കൊറോണ വാക്‌സിനെതിരെ തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. എത്രയും പെട്ടെന്ന് കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ഗവേഷകര്‍ അഹോരാത്രം യത്‌നിക്കുകയും അതിനായി ആബാലവൃദ്ധം ജനങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്ന വേളയിലാണ് ആന്റി വാക്‌സിനേഷന്‍ ഗ്രൂപ്പുകള്‍ ഓണ്‍ലൈനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കൊറോണ വാക്‌സിനെതിരെ കടുത്ത പ്രചാരണങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കൊറോണ വൈറസ് വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്ന ഈ ഗ്രൂപ്പുകളില്‍ ചിലത് ഇത്തരമൊരു വാക്‌സിന്‍ എന്തിനാണെന്ന അടിസ്ഥാനമില്ലാത്ത ചോദ്യം വരെ ചോദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ വാക്‌സിനേഷന്‍ വിരുദ്ധര്‍ ഇത്തരമൊരു ക്യാമ്പയിന്‍ ആരംഭിച്ചത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ ഡല്ലാ ലാന സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ വാക്‌സിന്‍ എക്‌സ്പര്‍ട്ടായ ഡോ. നതാഷ ക്രോക്രോഫ്റ്റ് പ്രതികരിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ തങ്ങള്‍ വളരെ വളരെ വെല്ലുവിളികള്‍ നേരിടുന്നുവെന്നും ക്രോക്രോഫ്റ്റ് സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ പബ്ലിക്ക് ഹെല്‍ത്ത് ലീഡര്‍മാര്‍ ജനവിശ്വാസം നേടിയെടുത്തിട്ടില്ലെങ്കില്‍ കൊറോണ വാക്‌സിന് ജനവിശ്വാസം നേടിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ക്രോക്രോഫ്റ്റ് മുന്നറിയിപ്പേകുന്നു. ഇക്കാര്യത്തില്‍ കുപ്രചാരണം നടത്താന്‍ ആന്റി വാക്‌സിനേഷന്‍ ഗ്രൂപ്പുകള്‍ക്ക് നല്ല കഴിവുണ്ടെന്നും വാക്‌സിനേഷനെക്കുറിച്ച് ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകള്‍ നടത്തുന്ന ക്യാമ്പയിനെ കവച്ച് വയ്ക്കുന്ന പ്രചാരണമാണ് ഇവര്‍ നടത്തുന്നതെന്നും വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends