സൗത്ത് ഓസ്‌ട്രേലിയയില്‍ 34 ദിവസത്തിനിടെ ആദ്യ കൊറോണ വൈറസ് കേസുകള്‍; ഇന്ത്യയില്‍ നിന്നും എത്തിയ കൈക്കുഞ്ഞടക്കമുള്ള മൂന്ന് രോഗികള്‍ ഐസൊലേഷനില്‍; ഇവരില്‍ നിന്നും സാമൂഹിക വ്യാപന ഭീഷണിയില്ലെന്ന് അധികൃതര്‍; സ്റ്റേറ്റില്‍ ഇതുവരെ സ്ഥിരീകരിച്ചത് 443 കേസുകള്‍

സൗത്ത് ഓസ്‌ട്രേലിയയില്‍ 34 ദിവസത്തിനിടെ ആദ്യ കൊറോണ വൈറസ് കേസുകള്‍; ഇന്ത്യയില്‍ നിന്നും എത്തിയ കൈക്കുഞ്ഞടക്കമുള്ള മൂന്ന് രോഗികള്‍ ഐസൊലേഷനില്‍; ഇവരില്‍ നിന്നും സാമൂഹിക വ്യാപന ഭീഷണിയില്ലെന്ന് അധികൃതര്‍; സ്റ്റേറ്റില്‍ ഇതുവരെ സ്ഥിരീകരിച്ചത് 443 കേസുകള്‍

സൗത്ത് ഓസ്‌ട്രേലിയയില്‍ 34 ദിവസത്തിനിടെ ആദ്യ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതില്‍ ഒരു കൈക്കുഞ്ഞും ഉള്‍പ്പെടുന്നുവെന്നത് ആശങ്കയേറ്റുന്നു. മൂന്ന് വയസുളള പെണ്‍കുഞ്ഞും 30 കാരിയും 40 കാരിയുമാണ് പുതിയ കൊറോണ രോഗികളെന്നാണ് സൗത്ത് ഓസ്‌ട്രേലിയ ഹെല്‍ത്ത് വെളിപ്പെടുത്തുന്നത്. ശനിയാഴ്ച മുംബൈയില്‍ നിന്നും അഡലെയ്ഡ് എയര്‍പോര്‍ട്ടിലാണ് ഇവര്‍ ഇറങ്ങിയിരിക്കുന്നത്..


ഈ വിമാനത്തില്‍ 250 ഓസ്‌ട്രേലിയന്‍ പൗരന്‍മാരും പിആറുമാരുമാണെത്തിയിരുന്നത്. ഇവര്‍ ഇവിടെ എത്തിയതിന് ശേഷം ഐസൊലേഷനിലാണെന്നാണ് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയര്‍ പറയുന്നത്. രോഗം സ്ഥിരീകരിച്ചിരിക്കുന്നവരൊന്നും ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും നിക്കോള വെളിപ്പെടുത്തുന്നു. കുട്ടിക്ക് തീരെ ലക്ഷണങ്ങളുണ്ടായിരുന്നനില്ലെന്നും സ്ത്രീകള്‍ക്ക് നേരിയ ലക്ഷണങ്ങളേയുണ്ടായിരുന്നുള്ളുവെന്നും ഇവരെല്ലാം ഐസൊലേഷനില്‍ തന്നെ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിക്കോള പറയുന്നു.

ഇവരില്‍ നിന്നും മറ്റാര്‍ക്കും രോഗം പകരാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇവരില്‍ നിന്നും സാമൂഹിക വ്യാപന ഭീഷണിയില്ലെന്നാണ് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.മേയ് 26നായിരുന്നു സൗത്ത് ഓസ്‌ട്രേലിയില്‍ ഏറ്റവുമൊടുവില്‍ കൊറോണ കേസ് സ്ഥിരീകരിച്ചിരുന്നത്. ട്രാവല്‍ എക്‌സംപ്ഷനിലൂടെ യുകെയില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലെത്തി സ്ത്രീക്കായിരുന്നു അന്ന് കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഏറ്റവും പുതിയ കേസുകള്‍ കൂടി കണക്കാക്കുമ്പോള്‍ സ്‌റ്റേറ്റില്‍ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത് 443 കോവിഡ് കേസുകളാണ്.

Other News in this category



4malayalees Recommends