ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച; രണ്ട് തൊഴിലാളികള്‍ മരിച്ചു; നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച; രണ്ട് തൊഴിലാളികള്‍ മരിച്ചു; നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച. പരവാഡയിലെ ഫാര്‍മ പ്ലാന്റിലാണ് വാതക ചോര്‍ച്ച ഉണ്ടായത്. രണ്ട് തൊഴിലാളികള്‍ മരിച്ചു. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വിശാഖപട്ടണത്തിന് സമീപത്തെ ജവഹര്‍ലാല്‍ നെഹ്റു ഫാര്‍മ സിറ്റി (ജെഎന്‍പിസി)യിലെ സൈനര്‍ ലൈഫ് സയന്‍സസ് ഫാര്‍മ കമ്പനിയില്‍ നിന്ന് ബെന്‍സിമിഡാസോള്‍ വാതകം ചോര്‍ന്നാണ് അപകടമെന്നാണ് വിവരം. അപകടം നടന്ന സമയത്ത് ഇവിടെ മുപ്പതോളം തൊഴിലാളികള്‍ ജോലിക്കുണ്ടായിരുന്നു. വാതക ചോര്‍ച്ചയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

ഒരുമാസത്തിനിടെ രണ്ടാമത്തെ വിഷവാതക ദുരന്തമാണ് വിശാഖപട്ടണത്തില്‍ സംഭവിക്കുന്നത്. മെയ് ഏഴിന് ആര്‍ ആര്‍ വെങ്കടപുരത്തിലെ എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റില്‍ നടന്ന വിഷകവാതക ചോര്‍ച്ചയില്‍ 11പേര്‍ മരിച്ചിരുന്നു.

Other News in this category4malayalees Recommends