'യുഡിഎഫിനോടും കോണ്‍ഗ്രസിനോടും മൃദുസമീപനം വേണ്ട; തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ല; അപമാനിച്ച് ഇറക്കിവിട്ടിടത്തേക്ക് ഇനിയൊരു തിരിച്ച് പോക്ക് വേണ്ടെന്നാണ് തീരുമാനം'; നിലപാട് വ്യക്തമാക്കി ജോസ് വിഭാഗം

'യുഡിഎഫിനോടും കോണ്‍ഗ്രസിനോടും മൃദുസമീപനം വേണ്ട;  തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ല; അപമാനിച്ച് ഇറക്കിവിട്ടിടത്തേക്ക് ഇനിയൊരു തിരിച്ച് പോക്ക് വേണ്ടെന്നാണ് തീരുമാനം'; നിലപാട് വ്യക്തമാക്കി ജോസ് വിഭാഗം

യുഡിഎഫുമായി ഇനി ചര്‍ച്ച വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ പ്രധാന നേതാക്കള്‍. അപമാനിച്ച് ഇറക്കിവിട്ടിടത്തേക്ക് ഇനിയൊരു തിരിച്ച് പോക്ക് വേണ്ടെന്നാണ് തീരുമാനം. പാര്‍ട്ടിയിലെ എംഎല്‍എമാരും എംപിയും ഈ തീരുമാനത്തോട് യോജിക്കുന്നുവെന്നാണ് വിവരം. എന്നാല്‍ ഈ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്ന് ജോസ് പക്ഷം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുക.


യുഡിഎഫിനോടും കോണ്‍ഗ്രസിനോടും മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് ജോസ് പക്ഷം. ഇന്നലെ പുറത്താക്കിയപ്പോള്‍ യുഡിഎഫിന് അനകൂലമായി ചില നേതാക്കള്‍ സംസാരിച്ചതില്‍ ജോസ് കെ മാണി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിന് ജോസ് പക്ഷത്തിന്റെ സ്റ്റീയറിംഗ് കമ്മിറ്റി രാവിലെ പത്തിന് കോട്ടയത്ത് ചേരും.

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജോസഫിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വസമായിരിക്കും പാര്‍ട്ടിക്ക് മുന്നിലെ അടുത്ത പ്രധാന കടമ്പ. എല്‍ഡിഎഫ് പിന്തുണയുണ്ടെങ്കില്‍ ഈ പ്രതിസന്ധി തരണം ചെയ്യാം. ഇതിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നുവെന്നാണ് വിവരം.

അങ്ങിനെയെങ്കില്‍ ഇടത് മുന്നണിയുമായുള്ള പുതിയ സഖ്യത്തിന്റെ നാന്ദിയായിരിക്കും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഇതിനൊപ്പം എന്‍ഡിഎയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന ബിജെപിയുടെ നിലപാട് മാനിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. അതേസമയം യുഡിഎഫില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ വരും നാളുകളില്‍ പാര്‍ട്ടിയില്‍ നിന്ന് മറുപക്ഷത്തേക്ക് കൊഴിഞ്ഞ് പോക്കുണ്ടാകുമോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.

Other News in this category4malayalees Recommends