കോവിഡ്-19നെതിരെ വാക്‌സിനുമായി ഇന്ത്യന്‍ കമ്പനി; ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ എന്ന മരുന്ന് ജൂലൈ മാസത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങും

കോവിഡ്-19നെതിരെ വാക്‌സിനുമായി ഇന്ത്യന്‍ കമ്പനി; ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ എന്ന മരുന്ന് ജൂലൈ മാസത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങും

കോവിഡ്-19നെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ച വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ എന്ന മരുന്ന് ജൂലൈ മാസത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പരീക്ഷിച്ചുതുടങ്ങുമെന്ന് കമ്പനി ചെയര്‍മാന്‍ ഡോ. കൃഷ്ണ എല്ല വ്യക്തമാക്കി.


പ്രീക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചതിനെ തുടര്‍ന്ന് വാക്‌സിന്‍ പ്രയോഗിക്കുന്നതിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് കമ്പനി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കും ആരോഗ്യ മന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നു. അനുമതി ലഭിച്ച സാഹചര്യത്തില്‍ അടുത്ത മാസം വാക്‌സിന്‍ മനുഷ്യരില്‍ പ്രയോഗിച്ച് തുടങ്ങും.

ഹൈദരാബാദ് ജീനോ വാലിയില്‍ ഭാരത് ബയോടെക്കിന്റെ നേതൃത്വത്തിലാണ് വാക്‌സിന്‍ ഗവേഷണം നടക്കുന്നത്. ലോകത്ത് വിവിധ രാജ്യങ്ങളിലായി നിരവധി കമ്പനികളാണ് കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഗവേഷണം നടത്തുന്നത്. ഇന്ത്യയില്‍ മാത്രം 30 കമ്പനികള്‍ വാക്‌സിന്‍ ഗവേഷണം നടത്തുന്നതായി നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Other News in this category4malayalees Recommends