അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇറാന്റെ അറസ്റ്റ് വാറണ്ട്; ട്രംപിനെ പിടികൂടാന്‍ സഹായം അഭ്യര്‍ഥിച്ച് ഇന്റര്‍പോളിനെ സമീപിച്ച് ഇറാന്‍; അറസ്റ്റ് വാറണ്ട് ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട്

ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇറാന്റെ അറസ്റ്റ് വാറണ്ട്. ട്രംപിനെ പിടികൂടാന്‍ സഹായം അഭ്യര്‍ഥിച്ച് ഇന്റര്‍പോളിനെയും ഇറാന്‍ സമീപിച്ചു. കൊലപാതകം ഭീകരവാദം അടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തി ട്രംപ് ഉള്‍പ്പെടെ 30 പേര്‍ക്കെതിരെയാണ് കേസ്.

ഇവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. ജനുവരി മൂന്നിന് ബഗ്ദാദിലെത്തിയ ഖാസിം സുലൈമാനി യു.എസ് സേനയുടെ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണു ഖാസിം സുലൈമാനിയെ വധിച്ചതെന്നു പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു.

Other News in this category4malayalees Recommends