ഷംന കാസിമിന്റെ നമ്പര്‍ നല്‍കിയത് സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള വ്യക്തി; സംഘം 20ലേറെ യുവതികളെ തങ്ങളുടെ കെണിയില്‍ വീഴ്ത്തി; സ്വര്‍ണ്ണക്കടത്ത് എന്നത് വെറും കെട്ടുകഥയെന്ന് അന്വേഷണ സംഘം

ഷംന കാസിമിന്റെ നമ്പര്‍ നല്‍കിയത് സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള വ്യക്തി; സംഘം 20ലേറെ യുവതികളെ തങ്ങളുടെ കെണിയില്‍ വീഴ്ത്തി; സ്വര്‍ണ്ണക്കടത്ത് എന്നത് വെറും കെട്ടുകഥയെന്ന് അന്വേഷണ സംഘം

കൊച്ചിയില്‍ ബ്ലാക്ക്മെയില്‍ ചെയ്ത് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത കേസുമായി ഉയര്‍ന്നുകേട്ട സ്വര്‍ണ്ണക്കടത്ത് എന്നത് വെറും കെട്ടുകഥയെന്ന് അന്വേഷണ സംഘം. കേസിലെ മുഖ്യ ആസൂത്രകര്‍ ഹാരിസും റഫീഖുമാണ്. ഇവര്‍ക്ക് ഷംന കാസിമിന്റെ നമ്പര്‍ നല്‍കിയത് സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള വ്യക്തിയാണെന്നും പോലീസ് പറഞ്ഞു.


ഭീഷണിപ്പെടുത്തി ഷംന കാസിമില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. സംഘം 20ലേറെ യുവതികളെ തങ്ങളുടെ കെണിയില്‍ വീഴ്ത്തിയെന്നും പോലീസ് പറയുന്നു. ഇതുവരെ ഇവരില്‍ നിന്ന് തട്ടിയെടുത്ത 64 ഗ്രാം സ്വര്‍ണ്ണം പോലീസ് കണ്ടെത്തി. തട്ടിയെടുത്ത പണം ചെലവാക്കിയെന്നാണ് പ്രതികളുടെ മൊഴി.

അതേസമയം, ബ്ലാക്ക്മെയ്ലിങ് തട്ടിപ്പുസംഘം തന്നെ നിരവധി തവണ വിളിച്ചെന്ന് നടന്‍ ധര്‍മ്മജന്‍ ഇന്നലെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്നാണ് തന്നോട് സംഘം ആവശ്യപ്പെട്ടത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിയാണ് തന്റെ നമ്പര്‍ സംഘത്തിന് നല്‍കിയത്. മൂന്ന് തവണ അവര്‍ വിളിച്ചു. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്താനാണ് അവരുടെ പ്ലാന്‍. താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തുന്ന സംഘമാണെന്ന് ഇവര്‍ പരിചയപ്പെടുത്തി. ഷംനയുടെ നമ്പര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് സംഘത്തിന് നല്‍കിയതെന്നും ധര്‍മ്മജന്‍ പറഞ്ഞു.

Other News in this category4malayalees Recommends