ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്സ് ഫോഴ്സ് കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്സ് ഫോഴ്സ് കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്സ് ഫോഴ്സ് കോര്‍ഡിനേറ്റര്‍ സുബാഷ് ജോര്‍ജിന്റെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നു ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പേര് നല്‍കിയ 24 പേരേയും ജൂലൈ ഒന്നാംതീയതി യാത്രതിരിക്കുന്ന ഷിക്കാഗോ- കൊച്ചി എയര്‍ ഇന്ത്യ വിമാനയാത്രക്കാരില്‍ ഉള്‍പ്പെടുത്തിയതിനും, ആലപ്പുഴ സ്വദേശി ഷാന്‍ കൃഷ്ണന്റെ രണ്ടു വയസ്സുള്ള അമേരിക്കന്‍ പൗരത്വമുള്ള കുട്ടിക്ക് ഒ.സി.ഐ കാര്‍ഡ് നന്ദി രേഖപ്പെടുത്തുന്നതിനും ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അമിത് കുമാറുമായി കൂടിക്കാഴ്ച നടത്തി.


ഷിക്കാഗോയില്‍ അമിത് കുമാര്‍ കോണ്‍സുലേറ്റ് ജനറലായി ചാര്‍ജ് എടുത്തശേഷം ആദ്യമായാണ് മലയാളി കമ്യൂണിറ്റിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും, ഫോമ ടാക്സ് ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.

നിലവിലുള്ള അറിയിപ്പ് അനുസരിച്ച് ജൂലൈ ഒന്നാം തീയതി രാവിലെ 7 മണിക്ക് എല്ലാ യാത്രക്കാരും എയര്‍ പോര്‍ട്ടില്‍ എത്തിച്ചേരണമെന്നും എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അറിയിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. ഇതിനുവേണ്ടുന്ന എല്ലാ സാഹചര്യങ്ങളും ഒരുക്കിതന്ന കോണ്‍സുലേറ്റ് ജനറല്‍ അമിത് കുമാര്‍, മിഡ് വെസ്റ്റ് എയര്‍ ഇന്ത്യ ലിമിറ്റഡ് മാനേജര്‍ മാലിനി വൈദ്യനാഥന്‍ എന്നിവരോടും ഇതിന്റെ ഏകോപനത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരോടും ഫോമാ സെന്‍ട്രല്‍ റീജിയന്‍ ടാക്സ് ഫോഴ്സ് കോര്‍ഡിനേറ്റര്‍ സുബാഷ് ജോര്‍ജ്, റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഇടാട്ട്, യൂത്ത് കോര്‍ഡിനേറ്റര്‍ കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവര്‍ നന്ദിയും കടപ്പാടും അറിയിച്ചു.
Other News in this category



4malayalees Recommends