650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികകളും പൊടിച്ച് പഴച്ചാറില്‍ കലക്കി നല്‍കി; പാമ്പിന്‍ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെ സാന്നിധ്യം; നിര്‍ണായകമായി ഉത്രയുടെ ആന്തരികാവയവ പരിശോധന

കൊല്ലം അഞ്ചലില്‍ പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ ആന്തരിക അവയവ പരിശോധനയില്‍ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം.തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബില്‍ നിന്നാണ് കേസിലെ ഈ നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പായി ഉറക്കഗുളിക നല്‍കിയിരുന്നതായി സൂരജ് മൊഴി നല്‍കിയിരുന്നു.

650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികകളും പൊടിച്ച് പഴച്ചാറില്‍ കലക്കി ഉത്രയ്ക്ക് നല്‍കിയതായി സൂരജ് പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ മൊഴി സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. പാമ്പിന്‍ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല, ഉത്രയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഗുളിക കഴിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ മുന്‍പ് പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

Other News in this category4malayalees Recommends