'ഇത് എന്റെ കുഞ്ഞാണ്, എന്റെ മാത്രമാണ്; മറ്റാര്‍ക്കും കൊടുക്കില്ല'; ചെമ്പരത്തി സീരിയലിലെ കല്യാണിയെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ്; മറുപടി നല്‍കി നടിയും

'ഇത് എന്റെ കുഞ്ഞാണ്, എന്റെ മാത്രമാണ്; മറ്റാര്‍ക്കും കൊടുക്കില്ല'; ചെമ്പരത്തി സീരിയലിലെ കല്യാണിയെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ്; മറുപടി നല്‍കി നടിയും

കുറഞ്ഞ കാലം കൊണ്ട് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ നടിയാണ് അമല ഗിരീശന്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലെ കല്യാണി കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമല പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. എന്നാല്‍ നടിയുടെ വിവാഹ വാര്‍ത്തയായിരുന്നു അടുത്തിടെ ഏറ്റവുമധികം വൈറലായത്. വിവാഹത്തെ കുറിച്ച് നടി മനസ് തുറന്നെങ്കിലും പ്രിയതമയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് അമലയുടെ ഭര്‍ത്താവായ പ്രഭു.


ഇപ്പോഴിതാ അമലയുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് പ്രഭു. 'ഇത് എന്റെ കുഞ്ഞാണ്, എന്റെ മാത്രമാണ്. മറ്റാര്‍ക്കും കൊടുക്കില്ല' എന്ന് തമിഴിലുള്ള ക്യാപ്ഷനാണ് ചിത്രത്തിന് പ്രഭു കൊടുത്തിരിക്കുന്നത്. കുസൃതി കാണിച്ച് നില്‍ക്കുന്ന നടിയുടെ ഒരു ഫോട്ടോയായിരുന്നു പ്രിയതമന്‍ പങ്കുവെച്ചതും. ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകള്‍ നിറയുകയാണ്. 'കൊടുക്കേണ്ടെന്നായിരുന്നു' അമലയുടെ കമന്റ്. പ്രഭുവിന്റെ ഭാര്യയായ അമലയെ ഞങ്ങള്‍ക്ക് വേണ്ട. പക്ഷേ കല്യാണിയെ ഞങ്ങള്‍ക്ക് വേണമെന്നായിരുന്നു ആരാധകര്‍ പറയുന്നത്.

Other News in this category4malayalees Recommends