കാനഡയിലെ സമ്പദ് വ്യവസ്ഥ കൊറോണ പ്രതിസന്ധി കാരണം ഏപ്രിലില്‍ 11.6 ശതമാനം ചുരുങ്ങി; ചരിത്രത്തിലെ ഏറ്റവും വലിയ ചുരുക്കം; 20 കാറ്റഗറികളില്‍ വന്‍ ആഘാതം; എയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ 93.7 ശതമാനം ഇടിവ്; റീട്ടെയില്‍ മേഖലയില്‍ 42 ശതമാനം ഇടിവ്

കാനഡയിലെ സമ്പദ് വ്യവസ്ഥ കൊറോണ പ്രതിസന്ധി കാരണം ഏപ്രിലില്‍ 11.6 ശതമാനം ചുരുങ്ങി; ചരിത്രത്തിലെ ഏറ്റവും വലിയ ചുരുക്കം; 20 കാറ്റഗറികളില്‍ വന്‍ ആഘാതം; എയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ 93.7 ശതമാനം ഇടിവ്; റീട്ടെയില്‍ മേഖലയില്‍ 42 ശതമാനം ഇടിവ്
കൊറോണ പ്രതിസന്ധി കാരണം കാനഡയിലെ സമ്പദ് വ്യവസ്ഥയില്‍ ഏപ്രിലില്‍ 11.6 ശതമാനം ചുരുക്കമുണ്ടായെന്ന് റിപ്പോര്‍ട്ട്. കൊറോണ ലോക്ക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ചില്‍ സമ്പദ് വ്യവസ്ഥയില്‍ 7.5 ശതമാനമായിരുന്നു ചുരുക്കം സംഭവിച്ചിരുന്നത്.സമ്പദ് വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുരുക്കമാണ് ഏപ്രിലില്‍ സംഭവിച്ചിരിക്കുന്നത്. സ്റ്റാറ്റിറ്റിക്‌സ് കാനഡ ട്രാക്ക് ചെയ്തിരിക്കുന്ന സമ്പദ് വ്യവസ്ഥയിലെ 20 കാറ്റഗറികളിലും വളര്‍ച്ചാ ചുരുക്കവും താഴ്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ 1961 മുതലുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തിയാല്‍ ഈ കാറ്റഗറികളിലെല്ലാം ഏറ്റവും വലിയ താഴ്ചയാണ് കൊറോണ പ്രതിസന്ധി മൂലമുണ്ടായിരിക്കുന്നത്. ഇതനുസരിച്ച് ഏപ്രില്‍ അവസാനത്തെ മൊത്തം ഉല്‍പാദനം ഫെബ്രുവരി അവസാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഞ്ചിലൊന്ന് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ചില്‍ നേരത്തെ തന്നെ കുറവ് രേഖപ്പെടുത്തിയിരുന്ന മാനുഫാക്ചറിംഗ് മേഖലയില്‍ കൊറോണ പ്രതിസന്ധി കാരണം 22.5 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ രംഗത്ത് ഈ താഴ്ച 22.9 ശതമാനമായിരുന്നു.

റീട്ടെയില്‍ മേഖലയിലുള്ള താഴ്ച ഈ കാലത്ത് 42 ശതമാനമായിരുന്നു. ലോക്ക്ഡൗണില്‍ ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ച് പൂട്ടിയതാണിതിന് മുഖ്യ കാരണം. വിനോദ മേഖലയില്‍ ഈ താഴ്ച 26 ശതമാനമായിരുന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് എക്‌സ്ട്രാക്ഷനില്‍ 1.8 ശതമാനവും എയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ 93.7 ശതമാനവുമാണ് താഴ്ചയുണ്ടായിരിക്കുന്നത്. എന്നാല്‍ ടെക്‌നോളജി സെക്ടറില്‍ 0.4 ശതമാനമെന്ന നേരിയ വര്‍ധനവാണുണ്ടായിരിക്കുന്നതെന്നാണ് ബാങ്ക് ഓഫ് മോണ്‍ട്‌റിയല്‍ എക്കണോമിസ്റ്റായ ഡൗഗ് പോര്‍ട്ടര്‍ പറയുന്നു.

Other News in this category4malayalees Recommends