ഓസ്‌ട്രേലിയ സൈന്യത്തെ കൊറോണക്കാലത്തിന് ശേഷം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി മോറിസന്‍; പുതിയ ദീര്‍ഘദൂര മിസൈലുകളടക്കമുള്ള ആയുധങ്ങളും ഹൈടെക് അണ്ടര്‍ വാട്ടര്‍ സര്‍വയ്‌ലന്‍സ് സിസ്റ്റവും ഉള്‍പ്പെടുത്തും; സൈന്യത്തിനായി 270 ബില്യണ്‍ ഡോളര്‍ ചെലവാക്കും

ഓസ്‌ട്രേലിയ സൈന്യത്തെ കൊറോണക്കാലത്തിന് ശേഷം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി മോറിസന്‍; പുതിയ ദീര്‍ഘദൂര മിസൈലുകളടക്കമുള്ള ആയുധങ്ങളും ഹൈടെക് അണ്ടര്‍ വാട്ടര്‍ സര്‍വയ്‌ലന്‍സ് സിസ്റ്റവും ഉള്‍പ്പെടുത്തും; സൈന്യത്തിനായി 270 ബില്യണ്‍ ഡോളര്‍ ചെലവാക്കും
കൊറോണക്ക് ശേഷം ഓസ്‌ട്രേലിയ സൈന്യത്തെ കൂടുതല്‍ ശക്തവും സജീവവുമാക്കുമെന്ന പ്രഖ്യാപനവുമായി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി സൈന്യത്തില്‍ പുതിയ ദീര്‍ഘദൂര മിസൈലുകളടക്കമുളള ആധുനിക യുദ്ധ സന്നാഹങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സമീപഭാവിയില്‍ ഇന്‍ഡോ-പസിപിക്ക് റീജിയണില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടുള്ള പുതിയ പ്രതിരോധ നയമായിരിക്കും ഓസ്‌ട്രേലിയ കൈക്കൊള്ളുകയെന്ന് നാളെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിക്കുന്നതായിരിക്കും.

കോവിഡിന് ശേഷം ഓസ്‌ട്രേലിയക്ക് നേരിടേണ്ടി വരുന്നത് ദരിദ്രമായതും അപകടകരമായതും ക്രമരഹിതവുമായ ലോകത്തെയായിരിക്കും അതിനനുസൃതമായി രാജ്യത്തിന്റെ സൈന്യത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മോറിസന്‍ വ്യക്തമാക്കുന്നതായിരിക്കും. രാജ്യത്തിന്റെ പ്രതിരോധ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി അടുത്ത ദശാബ്ദത്തിനിടെ 270 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്നുള്ള വാഗ്ദാനവും മോറിസന്‍ മുഴക്കുന്നതായിരിക്കും.

ഇതിന്റെ ഭാഗമായി കൂടുല്‍ ആക്രമണ ശേഷിയുള്ള ആയുധങ്ങളും ഹൈടെക് അണ്ടര്‍ വാട്ടര്‍ സര്‍വയ്‌ലന്‍സ് സിസ്റ്റവും സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. ഓസ്‌ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്‌സില്‍ അടുത്ത ദശാബ്ദത്തില്‍ 800 പേരെ കൂടി ഉള്‍പ്പെടുത്തുന്നതായിരിക്കും. ഇത് പ്രകാരം നേവിയില്‍ പുതിയ 650 പേരെയും എയര്‍ ഫോഴ്‌സില്‍ 100 പേരെയും ആര്‍മിയില്‍ 50 പേരെയും പുതുതായി ചേര്‍ക്കുന്നതായിരിക്കും.ഇന്‍ഡോ പസിഫിക്ക് റീജിയണ്‍ ഭാവിയില്‍ നയതന്ത്രപരമായ മത്സരത്തിന്റെ കേന്ദ്രമായി മാറുമെന്നതിനാല്‍ അവിടെ ശ്രദ്ധയൂന്നിയുള്ള പ്രതിരോധ നയമായിരിക്കും ഓസ്‌ട്രേലിയ സ്വീകരിക്കുകയെന്നും മോറിസന്‍ നാളെ ഓസ്‌ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്‌സ് അക്കാദമിയില്‍ നടത്തുന്ന പ്രസംഗത്തില്‍ വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends