വിക്ടോറിയയില്‍ കൊറോണക്കേസുകള്‍ പെരുകുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ വിവിധ ഇടങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍; ജനത്തിന് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുണ്ടാകൂ; പ്രാദേശിക ലോക്ക്ഡൗണ്‍ ബാധകമായ സബര്‍ബുകളിവ

വിക്ടോറിയയില്‍ കൊറോണക്കേസുകള്‍ പെരുകുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ വിവിധ ഇടങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍; ജനത്തിന് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുണ്ടാകൂ; പ്രാദേശിക ലോക്ക്ഡൗണ്‍ ബാധകമായ സബര്‍ബുകളിവ
വിക്ടോറിയയില്‍ പുതിയ കൊറോണക്കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഈ വരുന്ന വ്യാഴാഴ്ച മുതല്‍ സ്‌റ്റേറ്റിലെ വിവിധ ഇടങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഒരു രാത്രിക്കിടെ 64 പുതിയ കോസുകളും ഇന്നലെ മാത്രം 75 കേസുകളും സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണീ കടുത്ത നീക്കത്തിന് സ്‌റ്റേറ്റ് ഗവണ്‍മെന്റ് ഒരുങ്ങുന്നത്. ഇതിനാല്‍ സ്‌റ്റേറ്റിലുള്ളവര്‍ കഴിയുന്നതും വീടിന് പുറത്തിറങ്ങാതെ കഴിയണമെന്നാണ് വിക്ടോറിയന്‍ ചീഫ് ഹെല്‍ത്ത് ഓഫീസറായ ബ്രെറ്റ് സട്ടന്‍ നിര്‍ദേശിക്കുന്നത്.

വിവിദ പോസ്റ്റ്‌കോഡുകള്‍ക്ക് കീഴിലുള്ള ഏതാണ്ട് 311,000 പേര്‍ക്കായിരിക്കും പുതിയ സ്റ്റേ അറ്റ് ഓര്‍ഡര്‍ ബാധകമാകുന്നത്. മാര്‍ച്ച് അവസാനം സ്‌റ്റേറ്റിലുടനീളം ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ അതേ കാര്‍ക്കശ്യത്തോടെ തന്നെയാണ് കൊറോണയെ പിടിച്ച് കെട്ടുന്നതിന് പുതിയ പ്രാദേശിക ലോക്ക്ഡൗണും നടപ്പിലാക്കുന്നത്. ഇത് പ്രകാരം ജോലിക്ക് പോകാനും സ്‌കൂളില്‍ പോകാനും കെയര്‍ അല്ലെങ്കില്‍ കെയര്‍ ഗിവിംഗ്, പ്രതിദിന വ്യായാമത്തിന്, ഭക്ഷണം വാങ്ങാന്‍ അല്ലെങ്കില്‍ മറ്റ് അത്യാവശ്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദം ലഭിക്കുകയൂള്ളൂ.

ജനങ്ങളുടെ സഞ്ചാരം നിര്‍ത്തുന്നതിനായി ഗവണ്‍മെന്റ് അഥോറിറ്റി പ്രഖ്യാപിക്കുന്ന കര്‍ക്കശമായ നിയമമാണ് സ്റ്റേറ്റ് അറ്റ് ഹോം. കൊറോണ പോലുള്ള മാരക രോഗങ്ങളില്‍ നിന്ന് അല്ലെങ്കില്‍ മറ്റ് അപകടങ്ങള്‍ തുടങ്ങിയ നേരിടുമ്പോള്‍ ജനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണീ ഓര്‍ഡര്‍ നടപ്പിലാക്കുന്നത്.

താഴെപ്പറയുന്ന പോസ്റ്റ്‌കോഡുകള്‍ക്ക് കീഴിലുള്ളവര്‍ക്കാണ് വ്യാഴാഴ്ച മുതല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ വിക്ടോറിയയില്‍ നടപ്പിലാക്കുന്നത്.


3012: Brooklyn, Kingsville, Maidstone, Tottenham, West Footscray

3021: Albanvale, Kealba, Kings Park, St Albans

3032: Ascot Vale, Highpoint City, Maribyrnong, Travancore

3038: Keilor Downs, Keilor Lodge, Taylors Lakes, Watergardens

3042: Airport West, Keilor Park, Niddrie

3046: Glenroy, Hadfield, Oak Park

3047: Broadmeadows, Dallas, Jacana

3055: Brunswick South, Brunswick West, Moonee Vale, Moreland West

3060: Fawkner

3064: Craigieb urn, Donnybrook, Mickleham, Roxburgh Park and Kalkallo

Other News in this category



4malayalees Recommends