നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്; ഷംന പോലീസില്‍ പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ലെന്നും വെളിപ്പെടുത്തല്‍; ലക്ഷ്യം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍

നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്; ഷംന പോലീസില്‍ പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ലെന്നും വെളിപ്പെടുത്തല്‍; ലക്ഷ്യം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍

നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഷംന പോലീസില്‍ പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ല. സ്വര്‍ണക്കടത്ത് എന്ന ആവശ്യവുമായാണ് ആദ്യം പ്രതികള്‍ ഷംനയെ സമീപിച്ചതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഐജി വിജയ് സാക്കറെ അറിയിച്ചു.


ഷംനയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ആദ്യത്തെ ശ്രമം. ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ ആണ് തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടത്. ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ചലച്ചിത്ര മേഖലയിലെ നിരവധി പേരെ സ്വര്‍ണക്കടത്ത് എന്ന ആവശ്യവുമായി സംഘം സമീപിച്ചിരുന്നു. ഷംനയെയും ആദ്യം പ്രതികള്‍ സമീപിച്ചത് ഇതേ ആവശ്യവുമായിട്ടാണ്. പൊലീസ് കസ്റ്റഡിയിലുളള ഹാരിസ്, റഫീഖ്, ഷഫീഖ് എന്നിവരാണ് പദ്ധതി ആസൂത്രണം ചെയ്തത്.

കേസില്‍ അന്വേഷണം പൂര്‍ത്തിയായി. സിനിമാ മേഖലയില്‍ നിന്നുള്ള പ്രതികളില്ലെന്നും ഐജി പറഞ്ഞു. ഇതുവരെ എട്ടുപേരാണ് കേസില്‍ അറസ്റ്റിലായത്. നാലുപേര്‍ ഇനിയും അറസ്റ്റിലാകാനുണ്ട്. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് ഇന്നലെ ഷംനയുടെ മൊഴി എടുത്തത്. ഹൈദരാബാദില്‍ നിന്ന് എത്തി കൊച്ചി മരടിലെ വീട്ടില്‍ ഹോം ക്വാറന്റിനില്‍ പ്രവേശിച്ചതിനാലാണ് ഷംന കാസിമിന്റെ മൊഴിയെടുപ്പ് വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാക്കിയത്. പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഷംന കാസിം പറഞ്ഞു. വിവാഹത്തട്ടിപ്പുമായി എത്തിയവരുടെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് അറിയില്ല. താനും കുടുംബവും ചതിക്കപ്പെട്ടുവെന്ന് മനസിലായപ്പോഴാണ് നിയമസഹായം തേടിയത്. പ്രതികളുമായി തന്നെ ബന്ധപ്പെടുത്തി ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് പിന്തിരിയണമെന്നും ഷംന ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

Other News in this category4malayalees Recommends