'ഒരു കള്ളക്കടത്തുകാരുമായും ബന്ധമില്ല; ഷംനയോ മറ്റുള്ളവരോ പറയാത്ത കാര്യങ്ങള്‍ എന്തിനാണ് ഊഹിച്ചെടുത്ത് പറയുന്നത്; ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചിട്ടില്ല'; ലൈവിലെത്തി വിങ്ങിപ്പൊട്ടി നടന്‍ ടിനി ടോം; വീഡിയോ

'ഒരു കള്ളക്കടത്തുകാരുമായും ബന്ധമില്ല; ഷംനയോ മറ്റുള്ളവരോ പറയാത്ത കാര്യങ്ങള്‍ എന്തിനാണ് ഊഹിച്ചെടുത്ത് പറയുന്നത്; ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചിട്ടില്ല'; ലൈവിലെത്തി വിങ്ങിപ്പൊട്ടി നടന്‍ ടിനി ടോം; വീഡിയോ

നടി ഷംന കാസിമിന്റെ കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരേ സൈബര്‍ ആക്രമണം നടക്കുന്നതായി നടന്‍ ടിനി ടോം. ഇതിനെതിരേ പരാതി കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.''ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചാരണങ്ങള്‍ സൃഷ്ടിക്കുന്നത്'' ടിനി ടോം ചോദിക്കുന്നു.


ഷംനയോ മറ്റുള്ളവരോ പറയാത്ത കാര്യങ്ങള്‍ എന്തിനാണ് നിന്ന് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം ചോദിച്ചു. ''വളരെ അധികം വിഷമം തോന്നിയത് മറ്റൊന്നുമല്ല. എന്റെ അമ്മ ഏറെ വിഷമിക്കുന്നു. ഇല്ലാത്ത വാര്‍ത്ത കേട്ടിട്ട്. നിങ്ങള്‍ക്ക് ഡിജിപിയെ വിളിച്ച് ചോദിക്കാം. അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് ചോദിക്കാം. പ്രതികളോടോ ഷംനയോടോ ചോദിക്കാം,'' വെറുതെ അന്തരീക്ഷത്തില്‍ നിന്ന് എടുക്കുകയാണ് വാര്‍ത്തകളെന്നും ടിനി ടോം പറഞ്ഞു.

''ചെയ്യാത്ത കാര്യം പറഞ്ഞാല്‍ ദൈവം കേള്‍ക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുമ്പ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അപൂര്‍വമായ അസ്ഥി ഉരുകുന്ന രോഗം ബാധിച്ചാണ് മരിച്ചത്,'' ടിനി ടോം പറയുന്നു.

ഒരു സൂപ്പര്‍ സ്റ്റാറിന്റെ മകനോ ബന്ധുവോ അല്ല ഞാനെന്നും ഏറെ കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയതെന്നും ടിനി ടോം പറഞ്ഞു. 'ഏറ്റവും ചെറിയ നടനാണ് ഞാന്‍. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് എന്ന അസുഖം വന്നത് കെഎസ്ആര്‍ടിസി യാത്ര പതിവായതിനാലായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്,' ടിനി ടോം പറഞ്ഞു. തനിക്ക് സിനിമയില്‍ ഗോഡ്ഫാദറില്ല. സ്വയം കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഒരു കള്ളക്കടത്തുകാരുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ തന്നെയും വിളിച്ചെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി നേരത്തേ പറഞ്ഞിരുന്നു. കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് തട്ടിപ്പു നടത്തിയ ആള്‍ക്ക് തന്റെ നമ്പര്‍ കൊടുത്തതെന്ന് ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.


https://www.facebook.com/TinyTomOfficial/videos/283205132796815/

Other News in this category4malayalees Recommends