ഫാ.ഡാനിയേല്‍ ജോര്‍ജ്ജ് (68) ചിക്കാഗോയില്‍ നിര്യാതനായി

ഫാ.ഡാനിയേല്‍ ജോര്‍ജ്ജ് (68) ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് കത്തീണ്ട്രല്‍ ഇടവക വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്ജ് (68) ചിക്കാഗോയില്‍ നിര്യാതനായി. ഏതാനും മാസങ്ങളായി രോഗാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബഹുമാനപ്പെട്ട ഡാനിയേല്‍ ജോര്‍ജ്ജ് കശീശ്ശാ കഴിഞ്ഞ ദിവസം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദീകരുമായി 'സൂം' മീറ്റിങ്ങിലൂടെ സംസാരിച്ചിരുന്നു. കായംകുളം കാദീശാപള്ളി ഇടവകാഗമായ കല്ലുംമൂട്ടില്‍ ഉണ്ണൂണ്ണി ജോര്‍ജ്ജിന്റെയും പരേതയായ കുഞ്ഞമ്മ ജോര്‍ജ്ജിന്റെയും മകനാണ് ഡാനിയേല്‍ ജോര്‍ജ്ജ് അച്ചന്‍.


വെങ്ങാഴിയില്‍ ജോര്‍ജ്ജ് കശീശ്ശായുടെ ചെറുമകള്‍ മിസ്സിസ്.അനിത ഡാനിയേല്‍ ആണ് സഹധര്‍മ്മിണി. ഗ്രിഗറി ഡാനിയേല്‍, ലീന ഡാനിയേല്‍ എന്നിവരാണ് മക്കള്‍.

സംസ്‌കാരം ചിക്കാഗോ ബെല്‍വുഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ പുലിക്കോട്ടില്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കും. സംസ്‌കാര ശുശ്രൂഷയോടനുബന്ധിച്ചുള്ള നാഗരികാണിക്കല്‍ ശുശ്രൂഷ വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ഒകലോണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തിലും, വൈകിട്ട് ആറര മണിക്ക് സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തിലും, വെള്ളിയാഴ്ച വൈകിട്ട് എല്‍മസ്റ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തിലും തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് ബെല്‍വുഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും, സംസ്‌കാര ശുശ്രൂഷകളും പൂര്‍ത്തീകരിച്ച് ചിക്കാഗോ ഷെല്ലാ പാര്‍ക്കിലുള്ള ഇര്‍വിങ് പാര്‍ക്ക് ആന്‍ഡ് 25 സ്ട്രീറ്റ് മലങ്കര ഓര്‍ത്തോഡോക്‌സ് സിറിയന്‍ ചര്‍ച്ച് സെമിത്തേരിയില്‍ പൂര്‍ത്തീകരിക്കും .

ബഹുമാനപ്പെട്ട ഡാനിയേല്‍ ജോര്‍ജ്ജ് കശീശ്ശായുടെ വേര്‍പാടില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താകൂടിയായ പരിശുദ്ധ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവ, ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ.സഖറിയാസ് മാര്‍ അപ്രേം, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിന് വേണ്ടി വൈദീക സെക്രട്ടറി ഫാ.മാത്യൂസ് ജോര്‍ജ്ജ്, ഓര്‍ത്തഡോക്‌സ് റ്റി.വി ക്കുവേണ്ടി ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത, സി.ഇ.ഓ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, ഡീക്കന്‍.ജോര്‍ജ്ജ് പൂവത്തൂര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.എബി ചാക്കോ: 516-655-0117

ജോര്‍ജ്ജ് വര്‍ഗ്ഗീസ് : 773-341-8437

Other News in this category4malayalees Recommends